സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 8 ജനുവരി 2026 (08:40 IST)
പാക്കിസ്ഥാനില്‍ നിന്ന് യുദ്ധവിമാനം വാങ്ങാന്‍ ബംഗ്ലാദേശ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വിമാന സര്‍വീസ് 29ന് പുനരാരംഭിക്കും. ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒറ്റ എന്‍ജിന്‍ പോര്‍വിമാനമായ ജെ എഫ് 17 വാങ്ങാനാണ് ബംഗ്ലാദേശ് താല്‍പര്യം അറിയിച്ചത്. ബംഗ്ലാദേശ് വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ ഹസന്‍ മുഹമ്മദ് ഖാനും പാക്ക് വ്യോമ സേന മേധാവി സഹീര്‍ അഹമ്മദ് ബാബറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് 29ന് ആരംഭിക്കും. വിമാന സര്‍വീസ് ഇന്ത്യക്ക് മുകളിലൂടെ ആണോ എന്നത് വ്യക്തമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് 2012 ബംഗ്ലാദേശില്‍ നിന്ന് പാകിസ്ഥാനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസില്‍ നിര്‍ത്തിയിരുന്നു.