Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

Ban on social Media, Social media Ban, Nepal protests, News,സോഷ്യൽ മീഡിയ നിരോധനം, സോഷ്യൽ മീഡിയ, നേപ്പാൾ പ്രക്ഷോഭം, വാർത്തകൾ
അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (15:39 IST)
രാജ്യസുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടമായി നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേപ്പാളില്‍ പ്രക്ഷോഭവുമായി ജെന്‍ സി. ലക്ഷക്കണക്കിന് യുവതീയുവാക്കളാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. കാഠ്മണ്ഡുവിലടക്കം നടന്ന പ്രതിഷേധങ്ങളില്‍ പ്രധാന നഗരങ്ങളിലെ ജനജീവിതം സ്തംഭിച്ചു. സര്‍ക്കാരിന്റെ പിടിപ്പുകേടും അഴിമതിയും മൂടിവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതെന്നാണ് ചെറുപ്പക്കാര്‍ പറഞ്ഞത്. അതേസമയം പലയിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ നടന്ന ലാത്തിച്ചാര്‍ജിനെയും വെടിവെയ്പ്പിനെയും തുടര്‍ന്ന് ഒരാള്‍ മരിച്ചു.

അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. പ്രതിഷേധങ്ങളെ നേരിടാന്‍ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് നേപ്പാള്‍ സര്‍ക്കാര്‍. പ്രധാനനഗരങ്ങളിലെല്ലാം സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ പാര്‍ലമെന്റിലേക്ക് കടന്നുകയറാനും സമരക്കാരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :