വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍; സാക്ഷി വളര്‍ത്തു തത്ത

ശ്രീനു എസ്| Last Updated: ബുധന്‍, 27 മെയ് 2020 (12:10 IST)
വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി. പ്രതികളെ പിടിക്കാന്‍ പൊലിസിന് സഹായകമായത് വീട്ടില്‍ വളര്‍ത്തിയിരുന്ന തത്തയാണ്. അര്‍ജന്റീനയിലാണ് സംഭവം. 44കാരിയായ എലിസബത്ത് ടൊലീഡോയെ അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലചെയ്യപ്പെടുമ്പോള്‍ എലിസബത്ത് പറഞ്ഞ അവസാന വാക്കുകള്‍ തത്ത പറഞ്ഞുകൊണ്ടേയിരുന്നു.

'എന്നെ ഒന്നും ചെയ്യരുത്, ദയവായി വിട്ടയക്കു' എന്നിങ്ങനെയാണ് തത്ത പറഞ്ഞുകൊണ്ടിരിക്കുന്നത്. തത്തയുടെ സാക്ഷ്യം ഉള്‍പ്പെടുത്തി പൊലീസ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എലിസബത്തിന്റെ ശരീരപരിശോധനയില്‍ കണ്ട പാടുകള്‍ പ്രതികളുടെതാണെന്ന് പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :