അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran, Israel
Iran, Israel
അഭിറാം മനോഹർ| Last Modified വെള്ളി, 13 ജൂണ്‍ 2025 (14:38 IST)
ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇസ്രായേല്‍ ആക്രമണമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. യുഎഇ, ഖത്തര്‍, ഒമാന്‍, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.

അതേസമയത്തില്‍ പരമാവധി സ്വയം നിയന്ത്രണം പുലര്‍ത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ നടത്തുക. അന്താരാഷ്ട്ര നിയമം പാലിക്കുക. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് അത്യാവശ്യ ഘടകങ്ങളാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപകടകരമായ നീക്കമാണ് ഇസ്രായേല്‍ നടത്തിയതെന്നും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും ഒമാന്‍ ,ഖത്തര്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും പ്രതികരിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :