ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Al Qaeda threat to Trump, Al queda Trump, Alqueda threatens Elon musk,ട്രംപിന് വധഭീഷണി, വധഭീഷണിയുമായി അൽ ഖ്വയ്ദ, അൽഖ്വയ്ദ ആഹ്വാനം
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (16:14 IST)
Alqueda
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെയും വധിക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ഖയിദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകി. സമൂഹമാധ്യമനങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഭീകരസംഘടനയുടെ നേതാവിന്റെ ആഹ്വാനം.

എലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള ട്രംപിന്റെ ഉപദേഷ്ടാക്കളെയും വധിക്കണമെന്ന് വീഡിയോ സന്ദേശത്തില്‍ അല്‍ അവ്ലാകി പറയുന്നു. അമേരിക്കന്‍ നേതാക്കള്‍ ഇസ്രായേലിന് നല്‍കുന്ന ശക്തമായ പിന്തുനയാണ് വധഭീഷണിക്ക് പിന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ മുസ്ലീം സമൂഹത്തോടാണ് അവ്ലാകിയുടെ ആഹ്വാനം. വൈറ്റ് ഹൗസിലെ രാഷ്ട്രീയ പ്രവര്‍ത്തകരുമായി അടുപ്പമുള്ള എല്ലാവരെയും തീര്‍ക്കണം. ഗാസയിലെ തങ്ങളുടെ ജനതയ്ക്കുണ്ടായ വിഷമതകള്‍ക്ക് ഇനി ഒരു ഒത്തുതീര്‍പ്പ് വേണ്ട. ജൂതരെ സുഖമായി ജീവിക്കാന്‍ അനുവദിക്കരുതെന്നും വീഡിയോയില്‍ പറയുന്നു.

2024 മാര്‍ച്ചിലാണ് അല്‍ അവ്ലാകി അല്‍ ഖായിദയുടെ തലപ്പത്തെത്തിയത്. 6 മില്യണ്‍ ഡോളറാണ് യു എസ് ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. നേതൃസ്ഥാനത്തെത്തിയ ശേഷം അല്‍ അവ്ലാകിയുടേതായി വരുന്ന ആദ്യ വീഡിയോയാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :