129 വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയ വിട്ടു

മെല്‍ബണ്‍| WEBDUNIA| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (12:53 IST)
അന്തരാഷ്ട്ര തലത്തിലുള്ള 129 വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയല്‍ കൊളേജുകളിലെ വിദ്യാഭ്യാസം അവസാ‍നിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. കോളേജുകളില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടത്തുന്ന കര്‍ശന പരിശോധനയെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്തത്. പലായനം ചെയ്തവരില്‍ കൂടുതലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.

പരിശോധനയെ തുടര്‍ന്ന് മൂന്നുമാസത്തിനിടെ നാലാമത്തെ വിദ്യാഭ്യാസ സ്ഥാപനവും മെല്‍ബണില്‍ അടച്ചുപൂട്ടി. മാനേജ്മെന്‍റ്, മള്‍ട്ടിമീഡിയ, ഗ്രാഫിക് ആര്‍ട്ട് കോഴ്സുകള്‍ നല്‍കുന്ന സെന്‍റ് ജോര്‍ജ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്രൊഫഷണല്‍‌സ് ആണ് പൂട്ടിയത്. വിദേശ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള 41 കോളേജുകളില്‍ പരിശോധന നടത്താനുള്ള വിക്ടോറിയ സര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് കോളേജ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പൂട്ടിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധിക ഫീസ് നല്‍കാതെ തന്നെ പഠിക്കാന്‍ മറ്റ് കോളേജുകളില്‍ സൌകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മിക്കവരും സ്വീകരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :