സീന്‍ പെന്‍ മികച്ച നടന്‍; കേറ്റ് വിന്‍‌സ്‌ലെറ്റ് നടി

WEBDUNIA|
ലോസാഞ്ചല്‍‌സ്: എണ്‍‌പത്തിയൊന്നാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം സീന്‍ പെന്‍ നേടി. മികച്ച നടി കേറ്റ് വിന്‍സ്‌ലെറ്റാണ്. സ്ലംഡോഗ് മില്യണയറാണ് മികച്ച ചിത്രം. സ്ലംഡോഗ് മില്യണയര്‍ സംവിധാനം ചെയ്ത ഡാനി ബോയ്‌ല്‍ ആണ് മികച്ച സംവിധായകന്‍.

മില്‍ക്ക് എന്ന ചിത്രത്തില്‍ ഒരു ക്യാമറ സ്റ്റോര്‍ ഉടമയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് സീന്‍ പെന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. റിച്ചാര്‍ഡ് ജെന്‍‌കിന്‍സ്, ഫ്രാങ്ക് ലാഗെല്ല, ബ്രാഡ് പിറ്റ്, മൈകി റൂര്‍ക് എന്നിവരായിരുന്നു മികച്ച നടനുള്ള മത്സരത്തിനുണ്ടായിരുന്ന മറ്റുള്ളവര്‍.

ദി റീഡര്‍ എന്ന ചിത്രത്തിലെ ഹന്ന ഷ്‌മിറ്റ്സ് എന്ന ജര്‍മന്‍ യുവതിയുടെ വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചതിനാണ് വിന്‍‌സ്ലെറ്റിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ അഞ്ചു തവണ ഓസ്കര്‍ നോമിനേഷനുകള്‍ നേടിയെങ്കിലും വിന്‍‌സ്‌ലെറ്റിനെ ഓസ്കര്‍ അനുഗ്രഹിച്ചിരുന്നില്ല. ഇത് ആറാമത്തെ നോമിനേഷനാണ് വിന്‍‌സ്‌ലെറ്റിനെ പുരസ്കാരല‌ബ്‌ധിയിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :