യുഎസ് ആക്രമണത്തിന് അല്‍ഖ്വൈദ?

terror
FILEFILE
സെപ്തംബര്‍ 11 ആക്രമണത്തിന്‍റെ നടുക്കം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ അടങ്ങുന്നതേയുള്ള അതിനു പിന്നാലെ അമേരിക്കയിലെ മൂന്നു പ്രധാന നഗരങ്ങളെ ആക്രമിക്കാന്‍ അല്‍‌ഖ്വൈദ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. ഒരു പ്രമുഖ ഇസ്രയേലി വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള മൂന്നു പ്രധാന നഗരങ്ങളാണ് അല്‍ഖ്വദ ലക്ഷ്യമിടുന്നതെന്നാണ് വെബ്സൈറ്റ് വിശദീകരിക്കുന്നത്. വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഈ നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. അല്‍ഖ്വൈദ വെബ്സൈറ്റുകളില്‍ നിന്ന് ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.

റേഡിയോ ആക്ടീവ് രാസവസ്തുക്കള്‍ ഉപയോഗിച്ച് മാരകമായ ബോംബ് ആക്രമണം നടത്താന്‍ അല്‍ഖ്വൈദ പദ്ധതിയിട്ടതായി ഇസ്രയേലി വെബ്സൈറ്റ് ദേബ്കാ ഡോട്ട് കോം ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അല്‍ഖ്വൈദ നെറ്റിലൂടെ നല്‍കിയിട്ടുള്ള ഭീഷണികള്‍ അമേരിക്ക നിസ്സാരമായി കാണുന്നതായി അല്‍ഖ്വൈദ പറയുന്നു. അമേരിക്കക്കാ‍രനായ അല്‍ഖ്വൈദ വക്താവ് ആദം ഗദ്ദാം നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ അമേരിക്ക അവഗണിക്കുകയാണെന്ന് അല്‍ഖ്വൈദ വെബ്സൈറ്റുകള്‍ പറയുന്നു.

അമേരിക്ക താത്പര്യങ്ങള്‍ പ്രധാനമായും എംബസ്സികള്‍ വ്യാപകമായി ആക്രമിക്കുമെന്ന് ഗദ്ദാം പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോയില്‍ ഭീഷണിയുണ്ടായിരുന്നു. “ അമേരിക്കന്‍ നഗരങ്ങളില്‍ സമര്‍ഥമായ നീക്കങ്ങള്‍ പ്രായോഗികമാ‍കുമ്പോഴേ അവര്‍ക്ക് അവരുടെ തെറ്റ് ബോദ്ധ്യപ്പെടു എന്ന് അല്‍ഖ്വൈദയുടെ ഒരു സന്ദേശത്തില്‍ പറയുന്നു.

‘അമേരിക്കയുടെ പ്രധാന നഗരവും സാമ്പത്തിക കേന്ദ്രവും ആക്രമിക്കുന്നതിനുള്ള റേഡിയോ ആക്ടീവ് വസ്തുക്കള്‍ നിറച്ച ലോറി‘യെക്കുറിച്ച് മറ്റൊരു സന്ദേശം പറയുന്നു. “അല്‍ഖ്വൈദയുടെ വെബ്സൈറ്റുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങളില്‍ പ്രധാന യു‌എസ് നഗരങ്ങള്‍ റേഡിയോ ആക്ടീവ് ആക്രമണ ഭീഷനിയുണ്ടെന്ന് പറയുന്നുണ്ട്. ഇത് നിസ്സാരമായി കാണാനാകില്ല”- വെബ്സൈറ്റ് പറയുന്നു.

ലോസ് ആഞ്ചലസ്: | WEBDUNIA|
ന്യൂയോര്‍ക്ക് നഗരത്തില്‍ വന്‍സുരക്ഷാ നടപടികളാണ് ഇതേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാഹങ്ങള്‍ പരിശോധിക്കാന്‍ ചെക്ക് പോയിന്‍റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :