ഖുറാന്‍ കത്തിച്ച പാസ്റ്റര്‍ക്ക് യുഎസ് പ്രസിഡന്റാകണം!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
അമേരിക്കയില്‍ ഖുറാന്‍ കത്തിച്ചതിലൂടെ വിവാദത്തിലായ പാസ്റ്റര്‍ ടെറി ജോണ്‍സിന് രാജ്യത്തെ പ്രസിഡന്റാകാന്‍ മോഹം. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ടെറി ജോണ്‍സ് പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്വതന്ത്രനായി മത്സരിക്കും എന്ന് അറിയിച്ച ടെറി ജോണ്‍സ് ഇതിനായി ധനസമാഹരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ തുകയേക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഖുറാന്‍ കൂട്ടത്തോടെ കത്തിച്ചുകളയും എന്ന് പ്രഖ്യാപിച്ചതിലൂടെയാണ് ടെറി ജോണ്‍സ് വിവാദ പുരുഷനായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി പ്രതിഷേധപ്രകടങ്ങള്‍ നടന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ തുടങ്ങിയവര്‍ ഇടപെട്ട് ഇത് തടയുകയും ചെയ്തു.

പിന്നീട് ഫ്ലോറിഡ സര്‍വകലാശാലയ്ക്ക് സമീപമുള്ള ക്രിസ്തീയ ദേവാലയത്തില്‍ വച്ച് ടെറി ജോണ്‍സിന്റെ നേതൃത്വത്തില്‍ ഖുറാന്‍ കത്തിക്കുകയുണ്ടായി. തന്റെ ദൌത്യം പൂര്‍ണ്ണ വിജയമായെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണിതെന്നും ടെറി ജോണ്‍സ് പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :