‘യു‌എസ് താല്‍പ്പര്യം സംരക്ഷിക്കുന്നില്ല’

ഇസ്ലാമാബാദ്: | WEBDUNIA|
പാകിസ്ഥാന്‍റെ ഭീകരതയ്ക്കെതിരായ പോരാട്ടം അമേരിക്കയുടേയോ മറ്റേതെങ്കിലും രാജ്യത്തിന്‍റെയോ താത്പര്യം സംരക്ഷിക്കാനുള്ളതല്ലെന്ന് പാക് പ്രസിഡന്‍റ് പര്‍വേസ് മുഷാറഫ്.

ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് മുഷാറഫ് ഇക്കാര്യം പറഞ്ഞത്.തീവ്രവാദവും ഭീകരതയും പാകിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും പ്രതിബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഗിരിവര്‍ഗ്ഗ പ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അല്‍ഖ്വൈദയും മറ്റു തീവ്രവാദി സംഘടനകളുമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും മുഷാറഫ് പറഞ്ഞു. രാജ്യം ഭീകരതയ്ക്കെതിരായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യവും നിരക്ഷരതയുമാണ് ഭീകരത വളരാനുള്ള കാ‍രണം. ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യാ ഗ്യാസ് പൈപ്‌ലൈന്‍ പദ്ധതി പാകിസ്ഥാന്‍റെ പരിഗണനയിലുണ്ടെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും മുഷാറഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :