ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ മുന്‍ കാമുകി കന്യാസ്ത്രീയായി!

ലണ്ടന്‍| WEBDUNIA|
PRO
PRO
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഹൃദയം കവര്‍ന്ന സുന്ദരി ലോറ ആഡ്ഷീഡ് കന്യാസ്ത്രീയായി. സിസ്റ്റര്‍ ജോണ്‍ മേരി എന്നാണ് ഇവരുടെ ഇപ്പോഴത്തെ പേര്. ലോറ എന്ന പെണ്‍കുട്ടി സിസ്റ്റര്‍ ജോണ്‍ മേരി ആയ കഥ ഒരു ഡോക്യുമെന്ററിയിലൂടെയാണ് വെളിപ്പെട്ടിരിക്കുന്നത്. വിവാഹവും കുട്ടികളുമൊന്നും തനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ അണ്ടര്‍ ഗ്രാജുവേഷന്‍ പഠനകാലത്താണ് കാമറൂണും ലോറയും പരിചയപ്പെട്ടത്. തുടര്‍ന്ന് 1990 മുതല്‍ 1991 വരെ അവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ലോറ അന്നത്തെ പ്രധാമന്ത്രിയായിരുന്ന ജോണ്‍ മേജറുടെ കറസ്പോണ്ടന്‍സ് സെക്രട്ടറിയായി.

പിന്നീട് കാമറൂണ്‍ രാഷ്ട്രീയ രംഗത്ത് താരമായുയര്‍ന്നു. എന്നാല്‍ ലോറയാകട്ടെ രാഷ്ട്രീയം വിട്ട് ഫിലാഡന്‍ഫിയയിലെ ബിസിനസ്സ് സ്കൂളില്‍ പഠിക്കാന്‍ പോയി.

മദ്യപാനത്തിനും ലഹരിമരുന്നുകള്‍ക്കും അടിമപ്പെട്ട ഇവര്‍ ഒടുവില്‍ ദൈവിക മാര്‍ഗത്തിലേക്ക് തിരിയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :