തായ്‌ലാന്‍ഡില്‍ പ്രധാനമന്ത്രി രാജിവയ്ക്കും വരെ പ്രക്ഷോഭം

ബാങ്കോക്ക്| WEBDUNIA|
തായ്‌ലാന്‍ഡില്‍ പ്രധാനമന്ത്രി യിങ്ലക് ഷിനവത്ര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രക്ഷോഭം തുടരും. ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

ഷിനവത്രയുമായി ചര്‍ച്ച നടത്താം എന്ന നിലപാട് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്.

ബാങ്കോക്കില്‍ നടന്ന പ്രതിപക്ഷ റാലിയ്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു.

മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയുടെ സഹോദരിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി യിങ്ലക് ഷിനവത്ര. ഷിനവത്ര സഹോദരങ്ങളുടെ വാഴ്ച അവസാനിപ്പിക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :