സ്കോട്ട്‌ലന്‍ഡില്‍ പബ്ബിന് മുകളില്‍ ഹെലി‌കോപ്റ്റര്‍ തകര്‍ന്ന് വീണു

ഗാസ്ഗോ| WEBDUNIA|
PRO
സ്കോട്ട്‌ലന്‍ഡിലെ തിരക്കേറിയ പബ്ബിന്റെ മേല്‍ക്കൂരയിലേക്ക്‌ പൊലീസ്‌ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. മൂന്നു പേര്‍ മരിച്ചതായാണ്‌ വിവരം. മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്

പ്രാദേശിക സമയം 10.25ന്‌ ഉണ്ടായ അപകടത്തില്‍ ആളപായം സംബന്ധിച്ച ഔദ്യോഗിക വിശദീകരണമില്ല. ഏകദേശം 100 പേര്‍ ക്ലതുവ എന്ന ‍പബ്ബില്‍ ഉണ്ടായിരുന്നതായാണ്‌ വിലയിരുത്തല്‍. കോപ്റ്ററില്‍ രണ്ട്‌ പൊലീസുകാരും ഒരു സിവിലിയന്‍ പെയിലറ്റും ഉണ്ടായിരുന്നു.

എന്നാല്‍ ഇവരുടെ നിലയെക്കുറിച്ച്‌ വ്യക്‌തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. ക്ലൈദ്‌ നദിയുടെ വടക്കന്‍ തീരത്ത്‌ സ്റ്റോക്‌വെല്‍ തെരുവിലാണ്‌ ക്ലതുവ പബ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :