‘ജാക്സണ്‍ വേദനാസംഹാരിക്കായി യാചിച്ചു’

ലോസ് ഏഞ്ചല്‍‌സ്| WEBDUNIA|
ഉറക്കമില്ലായ്മയെ തുടര്‍ന്ന് മൈക്കല്‍ ജാക്സണ്‍ വേദനാസംഹാരികള്‍ക്കായി യാചിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ പോഷകാഹാര വിദഗ്ദ്ധ ചെര്‍ലിന്‍ ലീ. മരുന്നിന് വേണ്ടിയുള്ള ജാക്സന്‍റെ ആവശ്യം താന്‍ ആവര്‍ത്തിച്ച് നിരസിച്ചതായും അവര്‍ പറഞ്ഞു. ഡിപ്രിവാന്‍ എന്ന വേദനാസംഹാരി കുത്തിവയ്ക്കണമെന്നായിരുന്നു ജാക്സണ്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നത്

മരിക്കുന്നതിന് നാലു ദിവസം മുന്‍പ് ജാക്സണ്‍ ഫോണില്‍ വിളിച്ചിരുന്നു എന്നും അദ്ദേഹത്തിന് എങ്ങനെയൊക്കെയോ ഡിപ്രിവാന്‍ ലഭിച്ചിരുന്നതായി താന്‍ ഭയപ്പെട്ടിരുന്നു എന്നും ലീ പറഞ്ഞു. ജൂണ്‍ 21ന് ജാക്സന്‍റെ ഒരു സ്റ്റാഫ് തന്നെ വിളിച്ച് ജാക്സണെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അവര്‍ അറിയിച്ചു.

ആരൊക്കെയോ എന്തൊക്കെയോ ജാക്സണ് നല്‍കിയിട്ടുണ്ട്. അത് അദേഹത്തിന്‍റെ നാഡികളെ താറുമാറാക്കി. അദ്ദേഹം ഒരിക്കലും ആശുപത്രിയില്‍ പോയതുമില്ല. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. എന്നാല്‍, വേദനാ സംഹാരി വേണമെന്ന കാര്യത്തില്‍ ജാക്സണ് നിര്‍ബന്ധബുദ്ധിയായിരുന്നു എന്നും ലീ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :