ഹരിതവിപ്ലവത്തിന്‍റെ പിതാവ് ബോര്‍ലാഗ് അന്തരിച്ചു

ഡല്ലാസ്| WEBDUNIA|
നോബല്‍ സമ്മാന ജേതാവും കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്‍റെ പിതാവുമായ നോര്‍മന്‍ ബോര്‍ലാഗ് ടെക്‌സാസില്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ആഗോള ദാരിദ്ര്യത്തിനെതിരെ നടത്തിയ പോരാട്ടങ്ങളാണ് ഹരിതവിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ബോര്‍ലഗിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.

ഡല്ലാസിലെ തന്‍റെ വീട്ടില്‍ ശനിയാഴ്‌ച രാത്രി 11 മണിയോടു കൂടിയാണ് ബോര്‍ലഗ് അന്തരിച്ചതെന്ന് ടെക്‌സാസിലെ എ ആന്‍ഡ് എം സര്‍വ്വകലാശാല വക്താവ് കാത്‌ലീന്‍ ഫിലിപ്‌സ് പറഞ്ഞു.

ഉയര്‍ന്ന ഗുണനിലവാരമുള്ള കാര്‍ഷികവിളകള്‍ വികസിപ്പിച്ചെടുക്കുന്നതിലും കാര്‍ഷിക രംഗത്തെ മറ്റ് മുന്നേറ്റങ്ങളിലും ബോര്‍ലാഗ് നല്‍കിയ സംഭാവനകളാണ് 1970ല്‍ അദ്ദേഹത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. ഇരുപതാംനൂറ്റാണ്ടിന്‍റെ പകുതിയില്‍ പടര്‍ന്നുപിടിച്ച ദാരിദ്ര്യത്തില്‍ നിന്ന് ലോകത്തെ മോചിപ്പിക്കുന്നതിനായി ബോര്‍ഗല്‍ ആവിഷ്കരിച്ച ഹരിതവിപ്ലവം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ബയോടെക്‌നോളജിയുടെ സഹായത്തോടെ ലോകത്ത് നിന്ന് വിശപ്പും, ദാരിദ്ര്യവും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍മ നിരതാനായിരുന്നു തൊണ്ണൂറാം വയസ്സുവരെ ബോര്‍ലാഗ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :