വോട്ട് തന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാം: സുമ

ലണ്ടന്‍| WEBDUNIA|
PRO
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് (എഎന്‍സി) വോട്ട് ചെയ്യുന്നവരും പാര്‍ട്ടി അംഗത്വമുള്ളവരും സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ. സുമയുടെ ഇത്തരത്തിലുള്ള പ്രചരണം മതാധ്യക്ഷന്മാരെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ഈസ്റ്റേണ്‍ കേപ് പ്രവിശ്യയില്‍ നടത്തിയ പ്രസംഗത്തിലാണ് സുമ വിശ്വാസത്തെ കൂട്ടുപിടിച്ച് വോട്ട് സമ്പാദിക്കാനുള്ള ശ്രമം നടത്തിയത്. എഎന്‍സിക്ക് വോട്ട് ചെയ്യുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കലാണ്. നിങ്ങള്‍ക്ക് ഒരു എ‌എന്‍സി അംഗത്വ കാര്‍ഡ് ഉണ്ടെങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കും. എ‌എന്‍‌സിക്ക് വോട്ട് ചെയ്തില്ല എങ്കില്‍ മനുഷ്യരെ ഭക്ഷിക്കുന്നവര്‍ നിങ്ങള്‍ക്കായി കത്തിയും മുള്ളും എടുത്തു എന്നാണ് അര്‍ത്ഥം എന്നും സുമ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍, സുമയുടെ പ്രസംഗം കടുത്ത മതനിന്ദയാണെന്നാണ് മതാധ്യക്ഷന്‍‌മാരുടെ നിലപാട്. പ്രതിപക്ഷ കക്ഷികളാവട്ടെ, സുമ മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :