അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ കൂടുതലുള്ള സമൂഹം ഹിന്ദുക്കളാണെന്ന് സര്‍വേ .ഇവര്‍ വിവാഹം കഴിക്കാനും സാധ്യതയുള്ളവരാണെന്ന് സര്‍വേയില്‍ പറയുന്നു.
അമേരിക്കയിലെ ഹിന്ദുക്കളില്‍ പകുതിയോളം (48 ശതമാനം) ബിരുദാനന്തരബിരുദം നേടിയവരാണ്. എന്നാല്‍,രാജ്യത്തെ മുതിര്‍ന്ന ജനതയില്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ 11 ശതമാനം മാത്രമേ ഉന്നത വിദ്യാഭ്യാസം നേടിയവരായുള്ളൂ.
പ്യു ഫോറം ഓണ്‍ റിലിജിയന്‍ ആന്‍ഡ് പബ്ലിക് എന്ന സംഘടനയാണ് സര്‍വേ സംഘടിപ്പിച്ചത്.വിദ്യാഭ്യാസകാര്യത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ മുന്നില്‍ ജൂതന്മാരാണ്.ജൂതന്മാരില് 35 ശതമാനം പേര് ബിരുദാനന്തര ബിരുദമുള്ളവരാണ്.
അമേരിക്കയില്‍ 18 വയസിന് മേലുള്ള 35000 പേരില്‍ നടത്തിയ സര്‍വേയിലാണ് പുതിയ വിവരങ്ങള്‍ വെളിപ്പെട്ടത്.ഉന്നത വരുമാനം ഉള്ളവരിലും ജൂതന്മാരും ഹിന്ദുക്കളുമാണ് മുന്നില്‍.
ജൂതന്മാരില് 46 ശതമാനവും വാര്‍ഷിക വരുമാനമായി 100000 ഡോളറില്‍ കൂടുതല്‍ നേടുന്നവരാണ്.ഹിന്ദുക്കളില്‍ 43 ശതമാനത്തിനും വാര്‍ഷികവരുമാനം 100000 ഡോളറില്‍ കൂടുതല്‍ ഉണ്ട്.
മൊത്തത്തില്‍ അമേരിക്കന്‍ സമൂഹത്തിലെ 18 ശതമാനം പേര്‍ക്ക് മാത്രമാണ് 100000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളത്.