യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതില്‍ യുഎസ് പരാജയം

ജെനിവ| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (13:14 IST)
ഇറാഖിലേയും അഫ്ഗാനിലേയും അമേരിക്കന്‍ സൈനികര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി അന്വേഷിക്കുന്നതില്‍ അമേരിക്ക പരാജയമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം. ചിലകേസുകള്‍ മാത്രമാണ് അന്വേഷിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതെന്ന് മനുഷ്യാവകാശ വിഭാഗത്തിലെ സ്വതന്ത്ര അന്വേഷകന്‍ ഫിലിപ്പ് ആല്‍‌സ്റ്റണ്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ അന്താരാഷ്ട്ര നടപടികള്‍ക്കിടയില്‍ ഉണ്ടാകുന്ന യുദ്ധക്കുറ്റങ്ങള്‍ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ സമിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹം യുഎസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഡസണ്‍ കണക്കിന് കുറ്റകൃത്യങ്ങള്‍ അഫ്ഗാനിലും ഇറാഖിലുമായി അമേരിക്കന്‍ സൈനികര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കുറച്ചെണ്ണത്തില്‍ മാത്രമാണ് ശിക്ഷ വിധിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെനീവയിലുള്ള യുഎസ് ദൌത്യസംഘം ഇതുവരെ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :