മുസ്ലീം പ്രദേശങ്ങളിലെ ഹിന്ദുക്കളെ ആക്രമിക്കരുതെന്ന് സവാഹിരി

ലണ്ടന്‍| WEBDUNIA|
PRO
PRO
മുസ്ലീം പ്രദേശങ്ങളിലെ ഹിന്ദുക്കളെ ആക്രമിക്കരുതെന്ന് അല്‍ക്വയ്‌ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. സെപ്തംബര്‍ 11-ന്റെ ആക്രമണത്തിന് ശേഷം അല്‍ക്വയ്‌ദയുടെ 12 വര്‍ഷത്തെ പ്രവര്‍ത്തനം വിശദീകരിക്കുവേയാണ് സവാഹിരിയുടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചക്കു ശേഷമുളള 12 വര്‍ഷങ്ങള്‍ അവലോകനം ചെയ്യുന്നതായിരുന്നു സവാഹിരിയുടെ കുറിപ്പ്. സവാഹിരിയുടെ കുറിപ്പില്‍ നിയന്ത്രണം എന്ന ആശയത്തിനാണ് മുഖ്യ പ്രധാന്യം നല്‍കുന്നത് .

സ്ത്രീകളുടെയും കുട്ടികളുടെയും ജീവനെ ആദരിക്കുക, ചര്‍ച്ചുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കുട്ടത്തിനിടയിലും പതിയിരിക്കുന്ന അക്രമികള്‍ പോരാട്ടത്തിനില്ലാത്ത മുസ്ലീംകള്‍ക്കെപ്പമാണൈങ്കില്‍ ഒഴിവാക്കാനും സവാഹിരി നിര്‍ദേഷിക്കുന്നു. കാശ്മീരിലെ ഇന്ത്യക്കാര്‍ക്കെതിരെയുളള പോരാട്ടത്തിനും സിന്‍ജിയാനില്‍ ചൈനക്കെതിരെയുളള പോരാട്ടത്തിനും സവാഹിരി പിന്തുണ അറിയിക്കുന്നു.

സെപ്റ്റംബര്‍ 11 ശേഷം അല്‍ ക്വയിദയുടെ 12 വര്‍ഷത്തെ തന്ത്രങ്ങള്‍ വിലയിരുത്തുന്ന സവാഹിരി വടക്കനാഫ്രിക്ക മുതല്‍ കാശ്മീര്‍വരെ യുളള സംഘടനയുടെ നീക്കങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. 1988 അഫ്ഗാനിലെ സോവിയറ്റ് അധിനിവേഷത്തിനെതിരെ രംഗത്ത് വന്ന അല്‍ ഖായിദയുടെ പ്രവര്‍ത്തനരീതിയെകുറിച്ചും കുറിപ്പ് വിശദീകരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :