പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനാവില്ല: ഏജന്‍സികളും നേതൃത്വവും കൈകോര്‍ത്തു
ഇസ്ലാമാബാദ്|
WEBDUNIA|
PRO
കോഴവാങ്ങിയെന്ന ആരോപണ വിധേയനായ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെ അറസ്റ്റ് ചെയ്യാന്‍ പാക് അഴിമതി വിരുദ്ധ ഏജന്‍സി വിസമ്മതിച്ചു.
രാജാ പര്‍വേസ് അഷറഫിനെ അറസ്റ്റു ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള അഴിമതി കേസില്‍ മതിയായ തെളിവുകള്‍ നിരത്താന്‍ കോടതിയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ തലവന്‍ ഫസിഹ് ബൊഖാരി കോടതിയില്‍ പറഞ്ഞു.
ജല, വൈദ്യുതി മന്ത്രിയായിരിക്കേ വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് ഒമ്പത് കമ്പനികള്‍ക്ക് വഴിവിട്ട് അനുമതി നല്കി 22,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് പര്വേസിനെതിരെയുള്ള കേസ്.