പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക പ്രവിശ്യ വേണമെന്ന് ആവശ്യം
ലാഹോര്‍|
WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ ക്രിസ്ത്യന്‍ സംഘടന തങ്ങള്‍ക്കായി പുതിയ പ്രവിശ്യ വേണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍സിന് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല എന്നാരോപിച്ചാണ് പുതിയ പ്രവിശ്യ വേണമെന്ന തീരുമാനമായി സമുദായം മുന്നോട്ട് വന്നത്.
കഴിഞ്ഞ ദിവസം മാനസിക നില തെറ്റിയ 12 വയസുള്ള റിംഷ മാസിഹ് എന്ന പെണ്‍കുട്ടി ഖുറാന്‍ കത്തിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ മാനസിക പ്രശ്നം ഉള്ളതായി പറഞ്ഞിരുന്നെങ്കിലും പൊലീസ് കൂട്ടാക്കിയില്ല.
പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കായി പുതിയ ഒരു പ്രവിശ്യ നിര്‍മ്മിച്ചു തരണമെന്ന് പാകിസ്ഥാന്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ വെല്‍ഫയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് യൂനസ് മാസിഹ് ഭട്ട് പറഞ്ഞു. രാജ്യത്ത് 2 മില്ല്യ്‌ന്‍ ക്രിസ്ത്യന്‍ സമുദായമാണുള്ളത്, എന്നാല്‍ തങ്ങള്‍ക്ക് സമമായ നീതിയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല, പുതിയതായി ഒരു പ്രവിശ്യ വന്നാല്‍ അത് സമുദായത്തിന് കൂടുതല്‍ നീതിയും സമത്വവും ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ക്രിസ്ത്യന്‍ സമുദായങ്ങളെ ഇപ്പോള്‍ വളരെയധികം ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക അക്രമങ്ങള്‍ക്ക് വിധേയരാക്കുന്നുണ്ടെന്നും ഭട്ട് കുറ്റപ്പെടുത്തി.