ക്ലിന്റന്‍ വിവാഹത്തിന് ക്ഷണിച്ചില്ല: ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA|
ഈ നൂറ്റാണ്ടിന്റെ വിവാഹം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ചെല്‍‌സ ക്ലിന്റന്റെ വിവാഹത്തിന് യുഎസ് പ്രസിഡന്റിന് ക്ഷണം ലഭിച്ചില്ല. ബുധനാഴ്ച ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ബരാക്ക് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനോ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനോ തനിക്ക് ഇതുവരെ ക്ഷണക്കത്ത് നല്‍കിയിട്ടില്ല എന്ന് ഒബാമ എബിസി ചാനലിന്റെ “ദ വ്യൂ” എന്ന പരിപാടിയിലാണ് പറഞ്ഞത്. രണ്ട് പ്രസിഡന്റുമാര്‍ ഒരു വിവാഹത്തിനെത്തിയാലുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായിരിക്കും ബില്ലും ഹിലാരിയും മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത് എന്നും ഒബാമ തമാശ രൂപേണ അഭിപ്രായപ്പെട്ടു.

ക്ലിന്റന്റെ വൈസ് പ്രസിഡന്റ് അല്‍-ഗോര്‍, സെലിബ്രിറ്റികളായ ബാര്‍ബറ, സ്റ്റീവന്‍ സ്പില്‍‌ബര്‍ഗ് തുടങ്ങിയവരും ചെല്‍‌സയുടെ വിവാഹത്തില്‍ പങ്കെടുക്കില്ല.

മന്‍‌ഹാട്ടന് 90 മൈല്‍ അകലെയുള്ള ഒരു സ്വകാര്യ എസ്റ്റേറ്റില്‍ വച്ച് നടത്തുന്ന വിവാഹത്തിന് അഞ്ച് ദശലക്ഷം ഡോളര്‍ ചെലവ് വരുമെന്നാണ് ‘ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച നടക്കുന്ന വിവാഹത്തില്‍ ലോകമെമ്പാടും നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുമെന്നതിനാല്‍ സുരക്ഷയ്ക്ക് മാത്രം രണ്ട് ലക്ഷം ഡോളര്‍ ചെലവാകുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :