ഏറ്റവും ആധുനിക ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കും. കണ്ണാടിക്ക് മുന്നില്‍ ധാരാളം സമയം ചെലവിടും. സുന്ദരിയാണെന്ന് ‘ജാഡ‘യുമുണ്ടാകും. എന്താ ഇങ്ങനെയുള്ള കൌമാരക്കാരിയാണോ നിങ്ങള്‍?
എങ്കില്‍ സൂക്ഷിക്കുക. നിങ്ങളെ കുറിച്ച് അപവാദങ്ങളും കിംവദന്തികളും പരക്കാന്‍ സാദ്ധ്യതയുണ്ട്. സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യും. പുതിയ പഠനത്തിലാണ് ഈ വിവരം വെളിപ്പെട്ടത്.
യൂണിവേഴ്സിറ്റി ഓഫ് ആല്‍ബര്‍ട്ട എഡ്യൂക്കേഷണലിലെ മന:ശാസ്ത്ര വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ലിന്‍ഡ്സെയ് ലീനാഴ്സാണ് ഇക്കാര്യം കണ്ടെത്തിയത്. ഏത് തരം സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പീഡനമേല്‍ക്കേണ്ടി വരുന്നതെന്നായിരുന്നു ഗവേഷണം. അപമാനിക്കുന്ന തരത്തിലുള്ള അജ്ഞാത കത്തുകള്‍ ലഭിക്കുക. സമൂഹത്തില്‍ നിന്ന് പുറത്താകുക, കിംവദന്തികള്‍ പ്രചരിക്കുക, ശാരീരിക പീഡനമേല്‍ക്കുക എന്നിവയും സുന്ദരിമാരായ കൌമാരക്കാരികള്‍ അനുഭവിക്കുന്നുണ്ട്.
ഒന്‍റാരിയോയില്‍ നിന്ന് 2003ല്‍ ശേഖരിച്ച വിവരങ്ങളാണ് ലീനാഴ്സ് വിശകലനം ചെയ്തത്. പന്ത്രണ്ട് വയസിനും 18 വയസിനും ഇടയിലുള്ള 2300 പേര്‍ക്ക് നല്‍കിയ ചോദ്യാവലിയില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പഠന വിധേയമാക്കിയത്. ലൈംഗികത, സൌഹൃദം, സ്കൂളിലെ സാമൂഹ്യ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്.
താന്‍ സുന്ദരിയാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ പീഡിപ്പിക്കാപ്പെടാനുളള സാധ്യത 35 ശതമാനത്തില്‍ അധികമാണെന്ന് പഠനം പറയുന്നു. എന്നാല്‍, താന്‍ ആകര്‍ഷകത്വമുള്ളവനാണെന്ന് കരുതുന്ന ആണ്‍ കുട്ടികള്‍ പിഡിപ്പിക്കപ്പെടാനുള്ള സാധ്യത 25 ശതമാനമാണെന്നും കണ്ടെത്തുകയുണ്ടായി. പ്രായം കൂടുതലുളള കൌമാരക്കാര്‍ (16-18) ലൈംഗികതയില്‍ സജീവമാണെങ്കില്‍ അധികം പീഡിപ്പിക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും ലീനാഴ്സ് പറയുന്നു.
WEBDUNIA|
രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും കൌണ്‍സിലര്‍മാരെയും ബോധവത്കരിക്കാന്‍ ഈ പഠനം ഉപയോഗപ്പെടുത്താമെന്ന് ലീനാഴ്സ് പറഞ്ഞു. ‘അഗ്രസിവ് ബിഹാവിയര്‍’ മാസികയില്‍ ഗവേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.