കീഴടങ്ങില്ലെന്ന് പുലികള്‍

കൊളംബോ| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (12:36 IST)
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് തമിഴ് പുലികള്‍ വ്യാഴാഴ്ച വ്യക്തമാക്കി. പുലികളുടെ അവസാന കേന്ദ്രത്തില്‍ സൈന്യം നടത്തുന്ന സൈനിക നീക്കം അവസാനിപ്പിക്കണമെന്ന നയതന്ത്രതല സമ്മര്‍ദ്ദം ശ്രീലങ്ക നിരസിച്ച സാഹചര്യത്തിലാണ് പുലികളുടെ പ്രസ്താവന. ഏകദേശം 50000 സിവിലിയന്‍‌മാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്.

ഏതെങ്കിലും ഒരു രാജ്യം ഈ മേഖലയിലെ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കണമെന്ന് എല്‍ടിടി‌ഇ രാഷ്ട്രീയ വിഭാഗം നേതാവ് ബാലസിംഗം നടേശന്‍ പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് നയതന്ത്ര അതിര്‍ത്തികള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

അസോസിയേറ്റഡ് പ്രസിന് ഇ-മെയില്‍ വഴി നല്‍കിയ ഇന്‍റര്‍വ്യൂവിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

“കീഴടങ്ങുകയോ ആയുധം താഴെവയ്ക്കുകയോ ഇല്ല. ലക്‍ഷ്യത്തിലെത്തുന്നതുവരെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും” - അദ്ദേഹം പറഞ്ഞു. പുലികള്‍ തമിഴ്വംശജരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന ശ്രീലങ്കന്‍ സര്‍ക്കാരിന്‍റേയും അന്താരാഷ്ട്ര സമൂഹത്തിന്‍റേയും ആരോപണം നടേശന്‍ തള്ളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :