എല്‍ടിടി‌ഇ: ലങ്കയ്ക്ക് പാക് സഹായവും

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 28 മെയ് 2009 (13:48 IST)
എല്‍‌ടിടി‌ഇയെ പരാജയപ്പെടുത്താന്‍ ലങ്കന്‍ സേനയ്ക്ക് സഹായം നല്‍കിയതായി പാകിസ്ഥാന്‍. ലങ്കന്‍ സേനയ്ക്ക് ഹൈടെക് സൈനിക ഉപകരണങ്ങള്‍ നല്‍കിയതായും പ്രധാന സൈനിക ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായും സര്‍ക്കാരിനെ ഉദ്ദരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്കയുമായുള്ള പ്രത്യിരോധ സഹകരണത്തിന്‍റെ ഭാഗമായാണ് സൈനിക സഹായം നല്‍കിയതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞതായി ദി ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഏതാനും വര്‍ഷങ്ങളായി പാകിസ്ഥാനും ശ്രീലങ്കയും സൈനിക മേഖലയില്‍ മെച്ചപ്പെട്ട സഹകരണമാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം മെയില്‍ ലങ്കന്‍ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ഫൊന്‍സേക പാകിസ്ഥാന്‍ സന്ദര്‍ശിച്ച് പാക് സൈനിക തലവന്‍ പര്‍വേസ് കയാനിയുമായി ചര്‍ച്ച നടത്തിയിരുന്നു.പാകിസ്ഥാനില്‍ നിന്ന് ഹൈടെക് ആയുധങ്ങള്‍ വാങ്ങാനും ഇരുവരും ധാരണയിലെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :