ഇറാഖില്‍ ജയില്‍ ആക്രമിച്ച് തീവ്രവാദി നേതാക്കളടക്കം നൂറുകണക്കിന് ആളുകളെ മോചിപ്പിച്ചു
ബഗ്ദാദ്|
WEBDUNIA|
PRO
PRO
ഇറാഖില്‍ ജയില്‍ ആക്രമിച്ച് തീവ്രവാദി നേതാക്കളടക്കം നൂറുകണക്കിന് ആളുകളെ മോചിപ്പിച്ചു. ഇറാഖിലെ കുപ്രസിദ്ധമായ അബു ഗാരിബ് ജയിലിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അബു ഗാരിബ് ജയിലില്‍ പാര്‍പ്പിച്ചിരുന്ന അല്‍ ഖ്വയിദയുടെ മുതിര്‍ന്ന തീവ്രവാദി അംഗങ്ങളെയും നേതാക്കളെയും ഭീകരര്‍ മോചിപ്പിച്ചു.
ഇറാഖിന്റെ തലസ്ഥാന നഗരമായ ബഗ്ദാദിന്റെ വടക്കും പടിഞ്ഞാറുമുള്ള അബുഗാരിബ്, താജി ജയിലുകളില്‍ ഭീകരര്‍ ഒരേസമയം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 20 സുരക്ഷാഭടന്മാരും 21 തടവുകാരുമടക്കം 41 പേര് കൊല്ലപ്പെട്ടുവെന്നും നാല്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നും അധികൃതര്‍ അറിയിച്ചു.
നൂറുകണക്കിന് തീവ്രവാദികള്‍ ജയിലില്‍നിന്നു കടന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ചെന്നാണ് ഭീകരരുടെ വെബ്സൈറ്റുകള്‍ അവകാശപ്പെട്ടത്. ജയിലുകളിലേക്ക് പീരങ്കി വെടിവയ്പ് നടത്തുകയും പ്രവേശന കവാടങ്ങളില്‍ കാര്‍ ബോംബ് ആക്രമണം നടത്തുകയും ചെയ്താണ് ഭീകരര്‍ അകത്തു കടന്നത്.