കാബൂള്‍|
WEBDUNIA|
Last Modified ശനി, 14 മാര്‍ച്ച് 2009 (16:55 IST)
അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ ഒരു കുടുബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു. ചാര്‍ഖ് ജില്ലയിലെ ലോഗര്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് പിതാവും നാല് മക്കളും കൊല്ലപ്പെട്ടത്. അബ്ദുള്‍ റാഷിദ് എന്നയാളും മക്കളുമാണ് കൊല്ലപ്പെട്ടതെന്ന് പ്രവിശ്യാ പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവര്‍ ഭീകരപ്രവര്‍ത്തകരാണെന്നാണ് യുഎസ് സൈനികരുടെ വാദം. എന്നാല്‍ മരിച്ചവര്‍ കൃഷിക്കാരാണെന്നും ഭീകരവാദികളാണെന്നതിന് തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി. അവരുടെ പേരില്‍ ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രവിശ്യാ പൊലീസ് മേധാവി മുസ്‌തഫ മുഹ്‌സെനി വ്യക്തമാക്കി.
അതേസമയം അഫ്ഗാനിലെ യുഎന്‍ ദൗത്യങ്ങള്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടണമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ഇതുവഴി അഫ്ഗാനില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.