പാട്ട് പാടാന്‍ ‘നിക്കിന്’ ഉപകരണങ്ങളുടെ അകമ്പടി വേണ്ട; വളര്‍ത്തു നായ മാത്രം മതി! വ്യത്യസ്തമായൊരു വിഡിയോ

അതിര്‍വരമ്പുകളില്ലാത്ത ആവേശത്തിരമാലകള്‍ സൃഷ്ടിക്കാന്‍ സംഗീതത്തിന് കഴിയുന്നു. ഭാഷയുടേയൊ നിറത്തിന്റേയോ അതിരുകള്‍ സംഗീതത്തിനില്ല. ഇത് ഒന്നുകൂടി തെളിയിക്കുകയാണ് സൌത്ത് ആഫ്രിക്കയിലെ സംഗീതജ്ഞനായ നിക്ക് സ്മാ

ആഫ്രിക്ക| rahul balan| Last Updated: വെള്ളി, 6 മെയ് 2016 (17:00 IST)
അതിര്‍വരമ്പുകളില്ലാത്ത ആവേശത്തിരമാലകള്‍ സൃഷ്ടിക്കാന്‍ സംഗീതത്തിന് കഴിയുന്നു. ഭാഷയുടേയൊ നിറത്തിന്റേയോ അതിരുകള്‍ സംഗീതത്തിനില്ല. ഇത് ഒന്നുകൂടി തെളിയിക്കുകയാണ് സൌത്ത് ആഫ്രിക്കയിലെ സംഗീതജ്ഞനായ നിക്ക് സ്മാള്‍.

ഇതിനായി പുതിയൊരു തരം സംഗീത ഉപകരണം തന്നെ നിക്ക് കണ്ടെത്തി. ഉപകരണം മറ്റൊന്നുമല്ല നിക്കിന്റെ സ്വന്തം വളര്‍ത്തുനായ തന്നെ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും വിശ്വസിച്ചേ മതിയാകൂ. നായയുടെ കൈയ്യും, മൂക്കും, ചെവിയും ഉപയോഗിച്ച് നിക്ക് വ്യത്യസ്ഥമായ സംഗീതാനുഭവം തന്നെയാണ് കാഴ്ച്ചക്കാര്‍ക്ക് നല്‍കുന്നത്.

നിക്ക് തന്നെയാണ് ഈ വിഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിക്കിന്റെ വിഡിയോയ്ക്ക് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :