പ്രധാനമന്ത്രി ആകാന്‍ തയാര്‍: പുടിന്‍

മോസ്കോ| WEBDUNIA|
പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വിരമിച്ചാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. എന്നാല്‍, ദീര്‍ഘകാലമായുള്ള തന്‍റെ സന്തസസഹചാരിയായ ദിമിത്രി മെദ്‌വെ‌ദേവ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ പ്രധാനമന്ത്രി ആകാനുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി സമ്മേളനത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് അറിയിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയുടെ അധികാരം വര്‍ദ്ധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതികള്‍ നടപ്പിലാക്കുകയില്ലെന്ന് പുടിന്‍ വ്യക്തമാക്കി.

ഉപപ്രധാനമന്ത്രി ആയ ദിമിത്രി മെദ്‌വെ‌ദേവ് അടുത്ത പ്രസിഡന്‍റ് ആകുന്നതാണ് തനിക്ക് താല്പര്യമെന്ന് പുടിന്‍ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രസിഡന്‍റ് പദത്തില്‍ നിന്ന് വിരമിച്ചാല്‍ പുടിന്‍ പ്രധാ‍നമന്ത്രി ആകണമെന്ന് മെദ്‌വെദേവ് അഭ്യര്‍ത്ഥിച്ചിരുന്നു.

റഷ്യയിലെ ജനങ്ങള്‍ മെദ്‌വെദേവില്‍ വിശ്വാസമര്‍പ്പിച്ചാല്‍ പ്രധാനമത്രി ആകുന്നതില്‍ എനിക്ക് വൈമുഖ്യമില്ല. അധികാ‍രം സംബന്ധിച്ച വിഷയത്തില്‍ മാറ്റമൊന്നും വരുത്താതെ തന്നെ ഇതിന് തയാറാണ് - പുടിന്‍ പറഞ്ഞു.

റഷ്യന്‍ ഭരണഘടന പ്രകാരം ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്‍റ് പദവി വഹിക്കാനാകില്ല. പുടിന്‍റെ ജനസമ്മിതി മെദ്‌വെദേവിനെ പ്രസിഡന്‍റ് പദത്തിലെത്തിക്കുമെന്നാണ് കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :