ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെട്ടത് 200 ഹിന്ദുസ്ത്രീകള്‍!

ധാക്ക| WEBDUNIA|
PRO
PRO
രാഷ്ട്രമേതായാലും ന്യൂനപക്ഷ ജനതയ്ക്ക് മേല്‍ ഭൂരിപക്ഷ ജനതയേല്‍പ്പിക്കുന്ന പീഡനങ്ങള്‍ക്ക് ഒരേ സ്വഭാവം. പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രിന്റെ ലജ്ജ എന്ന നോവലിനെതിരെ 2001-02 കാലഘട്ടത്തില്‍ ബംഗ്ലാദേശില്‍ ആളിപ്പടര്‍ന്ന പ്രതിഷേധ കലാപത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായത് ഇരുന്നൂറിലേറെ ഹിന്ദു യുവതികള്‍ ആണെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നു. കലാപത്തെ പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

അക്കാലത്ത് ഭരണം കയ്യാളിയിരുന്ന ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാര്‍ട്ടിയുടെയും ജമാ അത്ത്‌ ഇസ്‌ലാമിയുടെയും പ്രവര്‍ത്തകരാണ് ഈ കൊടിയ പീഡനം നടത്തിയത്. ഇവരുടെ (പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ) കയ്യില്‍ നിന്ന് ഭരണം 2006-ല്‍ പോയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രസിഡന്റ് ഭരണമായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന 2009-ല്‍ അധികാരം ഏറ്റെടുത്തപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭൂരിപക്ഷ ജനതയില്‍ നിന്നുള്ള പീഡനത്തെ ഭയന്ന്‌ ആയിരക്കണക്കിന്‌ പേര്‍ രാജ്യത്തു നിന്നും പലായനം ചെയ്‌തിരുന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികളിലെ നിരവധി നേതാക്കള്‍ക്ക് പീഡനപര്‍വത്തില്‍ പങ്കുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കലാപത്തിലും കൂട്ട പീഡനത്തിലും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഹസീന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :