സ്വാത്: അടിയന്തര സഹായം വേണമെന്ന് യുഎന്‍

ന്യൂയോര്‍ക്ക്| WEBDUNIA|
സ്വാതിലെ യുദ്ധ മേഖലയില്‍ നിന്ന് പലായനം 20 ലക്ഷത്തോളം പേരെ സംരക്ഷിക്കാന്‍ അടിയന്തര രാജ്യാന്തര സഹായം ആവശ്യമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. യുദ്ധത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിന് 50 കോടി അമേരിക്കന്‍ ഡോളര്‍ അടിയന്തര സഹായം വേണമെന്ന് മൂണ്‍ അറിയിച്ചു.

പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ 543 മില്യന്‍ ഡോളറിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി അദ്ദേഹം അറിയിച്ചു. യുദ്ധ മേഖലയില്‍ നിന്ന് വലിയ തോതില്‍ ആളുകള്‍ പലായനം ചെയ്യുന്നതില്‍ മുണ്‍ ആശങ്ക പ്രകടിപ്പിച്ചു.

പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് പാക് സര്‍ക്കാരും സന്നദ്ധ സംഘടനകളും സഹായിക്കണമെന്നും മൂണ്‍ ആവശ്യപ്പെട്ടു. പലായനം ചെയ്യപ്പെട്ടവരെ സഹായിക്കാന്‍ സഹായ ദാതാക്കളോട് അഭ്യര്‍ത്ഥിച്ചതായി യുഎന്‍ ദുരിതാശ്വാസ വിഭാഗം തലവന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :