പാകിസ്ഥാന്‍റെ പക്കല്‍ 60 ആണവായുധ വാഹിനികള്‍

ന്യൂയോര്‍ക്ക്‌| WEBDUNIA|
പാകിസ്ഥാന്‍റെ കൈവശം 60 ആണവായുധ വാഹിനികള്‍ ഉണ്ടെന്ന് യുഎസ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്‍റെ (സി ആര്‍ എസ്) റിപ്പോര്‍ട്ട്. ഇവ പ്രധാനം വയ്ക്കുന്നത് ഇന്ത്യയെ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധ നിര്‍മ്മാണത്തിനുള്ള വസ്തുക്കളുടെ ഉത്പാദനവും ആണവായുധ വാഹിനികളുടെ നിര്‍മ്മാണവും തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആണവായുധ നിര്‍മ്മാണം പാകിസ്ഥാന്‍ ഇപ്പോഴും തുടരുകയാണ്. ഇത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ആണവായുധശേഷി വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാകിസ്‌താന്‍ തുടരുകയാണെന്നും യുഎസ് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗമായ സിആര്‍‌എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാന്‍ ആണവായുധങ്ങളും ആണവ വാഹിനികളും കൂട്ടിച്ചേര്‍ക്കാതെയാണ് സൂക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഇവ സംരക്ഷിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാകിസ്ഥാന്‍ ആണവായുധ ശേഷി കൂട്ടുന്നതിന് തെളിവുണ്ടെന്ന് യുഎസ് സൈനിക മേധാവികളുടെ സംയുക്ത സമിതി ചെയര്‍മാന്‍ അഡ്മിറല്‍ മൈക് മുള്ളന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :