പണക്കിലുക്കത്തില്‍ സെറീനയും തുണിയുരിഞ്ഞു

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (19:14 IST)
PRO
പണക്കിലുക്കത്തില്‍ മുന്‍ നിര ടെന്നീസ് താരം സെറീന വില്യംസും തുണിയുരിഞ്ഞു. ഇ‌എസ്‌പി‌എന്‍ സ്പോര്‍ട്സ് മാഗസിന് വേണ്ടിയാണ് സെറീന നഗ്നയായത്. വെള്ളിയാഴ്ച മാഗസിന്‍ വിപണിയിലെത്തും.

ശരീര ഘടനയെക്കുറിച്ചുള്ള ലക്കത്തിലാണ് സെറീനയുടെ നഗ്നചിത്രം ഇ‌എസ്‌പി‌എന്‍ കവര്‍ പേജാക്കിയിരിക്കുന്നത്. കൈകള്‍ പിണച്ച് കാലുകള്‍ പിന്നോട്ട് മടക്കി പൂര്‍ണ്ണനഗ്നയായി ചിരിച്ചുകൊണ്ടിരിക്കുന്ന സെറീനയാണ് ചിത്രത്തിലുള്ളത്. മാഗസിന്‍ ഇറങ്ങും മുമ്പുതന്നെ ചിത്രം ഇന്‍റര്‍നെറ്റിലൂടെ പ്രചരിച്ചുതുടങ്ങി. ആദ്യ മണിക്കൂറുകളില്‍ തന്നെ പതിനായിരങ്ങളാണ് ഇന്‍റര്‍നെറ്റില്‍ ചിത്രം പരതിയത്.

സെറീനയുടെ നഗ്നചിത്രം ടെന്നീസ് ലോകത്തെയാകെ അമ്പരപ്പിച്ചു. അതിശയത്തോടെയാണ് താരങ്ങളും കായികവിദഗ്ധരും വാര്‍ത്ത ശ്രവിച്ചത്. അല്‍‌പവസ്ത്രങ്ങള്‍ കൊണ്ട് ആരാധകരെ ആകര്‍ഷിക്കുന്ന ടെന്നീസില്‍ സെറീന, വീനസ് സഹോദരിമാര്‍ ഏറെ ബഹുമാനം പിടിച്ചുപറ്റിയ വ്യക്തിത്വങ്ങളായിരുന്നു.

സ്വന്തം ശരീരത്തെക്കുറിച്ചുള്ള സെറീനയുടെ വിലയിരുത്തല്‍ നേരത്തെ പലപ്പോഴും ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. ശരീരത്തിന്‍റെ ആകൃതി നിലനിര്‍ത്താന്‍ താന്‍ പാടുപെടുകയാണെന്നായിരുന്നു ഒരിക്കല്‍ സെറീനയുടെ വെളിപ്പെടുത്തല്‍. തന്‍റെ തുടയ്ക്കും കൈകള്‍ക്കും വലുപ്പം കൂടുതലാണെന്നും മറ്റുമുള്ള സെറീനയുടെ അഭിപ്രായപ്രകടനം ടെന്നീസ് താരങ്ങളുടെ ശരീരഘടനയെക്കുറിച്ചുള്ള സജീവ ചര്‍ച്ചകളിലേക്ക് തന്നെ വഴിതെളിച്ചിരുന്നു.

ഇതുകൊണ്ടുതന്നെയാകാം ഇ‌എസ്‌പി‌എന്‍ സെറീനയെ തന്നെ കവര്‍പേജിനായി തെരഞ്ഞെടുത്തത്. എത്ര തുകയ്ക്കാണ് സെറീന തുണിയുരിഞ്ഞതെന്ന് മാത്രം ഇതുവരെ വ്യക്തമായിട്ടില്ല.

സേറീനയ്ക്കെതിരെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്. യു‌എസ് ഓപ്പണ്‍ സെമിയില്‍ ക്ലൈസ്റ്റേഴ്സിനോട് തോറ്റ് പുറത്തായ സെറീന ലൈന്‍ വുമണിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടെന്നീസ് ഫെഡറേഷന്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് നഗ്നതാ പ്രദര്‍ശനവും.

ഏതാനും മാസം മുമ്പ് ലോക ഒന്നാം നമ്പര്‍ പദവി നഷ്ടപ്പെട്ട സെറീന കഴിഞ്ഞ ദിവസം വീണ്ടും ഒന്നാം സ്ഥാനം വീണ്ടെടുത്തിരുന്നു. ടെന്നീസിലെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ രണ്ട് ഗ്രാന്‍ഡ് സ്ലാമുകളില്‍ നിന്ന് സെറീനയ്ക്ക് വിലക്കുണ്ടായേക്കും. ഒപ്പം പിഴയും ഒടുക്കേണ്ടിവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :