ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. കാബേജും ഇലക്കറികളില്‍ പെടുന്നതാണ്. കാബേജ് കൊണ്ടുള്ള തോരന്‍ രുചികരവുമാണ്. അതുണ്ടാക്കുന്ന വിധം ഇതാ.
ചേര്‍ക്കേണ്ടവ
കാബേജ് - അര കിലോ
സവാള- 50 ഗ്രാം
പച്ചമുളക്- 2
ഉഴുന്ന് പരിപ്പ്- നാല് ടീസ്പൂണ്‍
കടുക്-- ഒരു നുള്ള്
ഉപ്പ്- പാകത്തിന്
ഉണ്ടാക്കേണ്ട വിധം
കാബേജ് നന്നായി കൊത്തിയരിയുക. ഉപ്പും തേങ്ങ ചിരകിയതും കലര്‍ത്തുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉഴുന്നും കടുകും മൂപ്പിക്കുക. ഇതില്‍ സവാള, പച്ച മുളക് ഇവ വഴറ്റിയ ശേഷം ആവശ്യത്തിന് വേവായ കാബേജ് ചേര്‍ക്കുക.