ജവഹര്‍ലാല്‍ നെഹ്റു ജീവിതരേഖ

WEBDUNIA|
സ്വാതന്ത്ര്യസമരനായകനും, രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയും.

ജനനം - നവംബര്‍ 14, 1889 (അലഹാബാദ്)

അച്ഛന്‍ - മോത്തിലാല്‍ നെഹ്റു

അമ്മ - സ്വരൂപ റാണി

ഭാര്യ - കമലാ നെഹ്റു

സഹോദരിമാര്‍ - വിജയലക്സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ്

പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി

ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി

ജീവിതരേഖ

ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ളണ്ടിലെ ഹാരോസ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി. ലണ്ടനിലെ ഇന്നര്‍ടെന്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.

1916 - കമലാകൗളിനെ വിവാഹം കഴിച്ചു

1916 - ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി

1917 - ഇന്ദിര ജനിച്ചു

1918 അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി

1921 ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു)

1922-23 - വെയില്‍സ് രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു.

1923 - അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, അലഹാബാദ് മുനിസിപ്പല്‍ ചെയര്‍മാന്‍

1927 - മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനം (ബ്രസല്‍സ്) കോണ്‍ഗ്രസ് പ്രതിനിധിയായി.

1928 സൈമണ്‍ കമ്മീഷന്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു.

1929 കോണ്‍ഗ്രസ് പ്രസിഡന്‍റായി, ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷന്‍( 1954 വരെ നാലുതവണ പ്രസിഡന്‍റായിരുന്നു)

1933 - ബീഹാര്‍ ഭൂകന്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു

1934 - സിവില്‍നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു, "ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' പ്രസിദ്ധീകരിച്ചു.

1935 - യൂറോപ്പില്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥം പോയി.

1936 - കമലാ നെഹ്റു അന്തരിച്ചു.

1936 - ആത്മകഥ പ്രസിദ്ധപ്പെടുത്തി (1934-35 കാലയളവില്‍ ജയിലില്‍ വച്ചായിരുന്നു രചന)

1937 - സാന്പത്തികാസൂത്രണത്തിന് ദേശീയ ആസൂത്രണകമ്മിറ്റി രൂപവല്‍ക്കരിച്ചു.

1938 - നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചു.

1939 - ആഭ്യന്തര യുദ്ധ സമയത്ത് സ്പെയിന്‍ സന്ദര്‍ശിച്ചു, അഖിലേന്ത്യാ നാട്ടു രാജ്യ പ്രജാസമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, ചൈന സന്ദര്‍ശിച്ചു

1942 - ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച

1944 - "ഇന്ത്യയെ കണ്ടെത്തല്‍' രചന

1946 - ഐ.എന്‍.എ. നേതാക്കളുടെ കേസുവിചാരണയില്‍ അവര്‍ക്കായി വാദിച്ചു, ഇടക്കാല സക്കാരിന്‍റെ ഉപാധ്യക്ഷന്‍.

1947- ഡല്‍ഹിയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി, സ്വാതന്ത്ര്യ പ്രാപ്തിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, മരണംവരെ പ്രധാനമന്ത്രിപദവും വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.

1948 - കോമണ്‍വെല്‍ത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളിയിലും പങ്കെടുത്തു.

1953-55 - അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

1953 - എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു.

1954 - ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ (1954) പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

1955 - ഭാരതരത്നം

1964 മെയ് 27 - മരണം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :