ശ്രീരാമന്‍

WEBDUNIA|
ഗോദാവരിതീരത്ത് പഞ്ചവടിയില്‍ വസിക്കുന്ന കാലത്ത് രാമലക്ഷ്മണന്മാരെ പ്രണയാഭ്യര്‍ത്ഥനയുമായി സമീപിച്ച ശൂര്‍പ്പണഖ ഭീകരരൂപം പ്രകടിച്ചപ്പോള്‍ ലക്ഷ്മണന്‍ അവരെ അംഗഭംഗപ്പെടുത്തി.

ശൂര്‍പ്പണഖയുടെ സഹോദരന്‍ രാവണന്‍ അതറിഞ്ഞു വന്ന് കപടതന്ത്രപ്രയോഗത്താല്‍ രാമനെ അകറ്റിയിട്ട് സീതയെ അപഹരിച്ചു ലങ്കയില്‍ കൊണ്ടു പോയി.

അവിടെ അശോകവനത്തില്‍ സീത രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് ദുഖിതയായി കഴിഞ്ഞു കൂടി.സീതയെ അന്വേഷിച്ചു നടന്ന രാമന്‍ വെട്ടേറ്റു വീണ ജടായു എന്ന പക്ഷിയെക്കണ്ട് സീതാപഹരണ കഥ മനസിലാക്കി.

അനന്തരം അദ്ദേഹം സുഗ്രീവന്‍, ഹനുമാന്‍ എന്നീ വാനരപ്രമുഖരുമായി സഖ്യം ചെയ്ത് ബാലി എന്ന വാനരെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധാ രാജാവാക്കുകയും ഹനുമാനെ ലങ്കയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.

ഹനുമാന്‍ സീതയെ ചെന്ന് കണ്ട് ആശ്വസിപ്പിച്ചതോടൊപ്പം അശോകവനം തകര്‍ത്ത് രാവണന് മുന്നറിയിപ്പും കൊടുത്തു. രാവണ സഹോദരനായ വിഭീഷണനും രാമനെ അഭയം പ്രാപിച്ചു.

തുടര്‍ന്നു നടന്ന യുദ്ധത്തില്‍ രാവണനും ബന്ധുക്കളും സൈന്യവും നശിച്ചു. വിഭീഷണന്‍ രാക്ഷസ രാജാവായി. സീതയോടൊപ്പം രാമന്‍ അയോധ്യയില്‍ മടങ്ങിവന്ന് രാജ്യഭാരം ഏറ്റെടുത്തു.

രാവണ രാജധാനിയില്‍ കുറെക്കാലം കഴിച്ചുകൂട്ടിയ സീതയെക്കുറിച്ച് അപവാദം ഉണ്ടായതിനാല്‍ രാമന്‍ ഭാര്യയെ കാട്ടില്‍ പരിത്യജിച്ചു. വാല്‍മീകിയുടെ ആശ്രമത്തില്‍ വച്ച് സീത രാമപുത്രന്മാരായ ലവനെയും കുശനെയും പ്രസവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :