രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം

WEBDUNIA|

ലോഹിത‌ശ്വേതകൃഷ്ണനാദിമയങ്ങളാം
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ
പുത്രഗണം കാമക്രോധാദികളെല്ലാം
പുത്രികളും തൃഷ്ണാഹിംസാദികളെടോ
തന്‍റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു
തന്‍റെ വശത്താക്കുമാത്മാവിനെയവള്‍.
കര്‍ത്ത്യത്വഭോക്തൃത്വമുഖ്യഗുണങ്ങളെ
നിത്യമാത്മാവാകുമീശ്വരന്‍‌തങ്കലേ
ആരോപണം‌ചെയ്തു തന്‍റെ വശത്താക്കി
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.
ശുദ്ധനാത്മാപരനേകനവളോടു
യുക്തനായ് വന്നു പുറത്തു കാണുന്നിതു
തന്നുടെയാത്മാവിനെത്താന്‍‌ മറക്കുന്നി&
തന്വഹം മായാഗുണവിമോഹത്തിനാല്‍.
ബോധസ്വരൂപിയായൊരു ഗുരുവിനാല്‍.
ബോധിതനായാല്‍ നിവൃത്തേന്ദ്രിയനുമായ്
കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ
വേണുന്നതെല്ലാമവനു വന്നു തദാ.
ദൃഷ്ട്വാ പ്രകൃതി ഗുണങ്ങളോടാശു വേര്‍‌&
പെട്ടു ജീവന്മുക്തനായ് വരും ദേഹിയും
നീയുമേവം സദാത്മാനം വിചരിച്ചു
മായാഗുണങ്ങളില്‍ നിന്നു വിമുക്തനായ്
ആദ്യപ്രഭൃതി വിമുക്തനാത്മാവിതി
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്
ധ്യാനനിരതനായ് വാഴ്കെന്നാല്‍ വരു&
മാനന്ദമേതും വികല്‌പ്പമില്ലോര്‍ക്ക നീ.
ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ
മാനസേ പാവന ഭക്തിപരവശേ
നിത്യം സഗുണനാം ദേവനെയാശ്രയി&
ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം
ഹൃല്‍‌പത്മകര്‍ണ്ണികാമദ്ധ്യേ സുവര്‍ണ്ണപീ‌
തോല്‌പലേ രത്നഗണാഞ്ചിത നിര്‍മ്മലേ
ശ്ലക്‍ഷണേ മൃദുതരേ സീതയാ സംസ്ഥിതം
ലക്ഷ്മണസേവിതം ബാണധനുര്‍ദ്ധരം.
വീരാസനസ്ഥം വിശാലവിലോചന-&
മൈരാവതിതുല്യപീതാംബരധരം
ഹാരകിരീടകേയുരാംഗദാംഗുലീ&
യോരുരത്നാഞ്ചിതകുണ്ഡലനൂപുര&
ചാരുകടകകടിസൂത്രകൌസ്തുഭ&
സാരസമാല്യേവനമാലികാധരം
ശ്രീവത്സവക്ഷസം രാമം രമാവരം
ശ്രീവസുദേവം മുകുന്ദം ജനാര്‍ദ്ദനം
സര്‍വ്വഹൃദിസ്ഥം സര്‍വ്വേശ്വരം പരം
സര്‍വ്വവന്ദ്യം ശരണാഗതവത്സലം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :