ചോറ്റാനിക്കര മകം തൊഴാന്‍ പതിനായിരങ്ങള്‍

WEBDUNIA|
പ്രതിഷ്ഠ കഴിഞ്ഞ പടിഞ്ഞാറോട്ട് തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് സര്‍വ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെയായിരുന്നു. ഈ സമയം ദേവിയെ തൊഴുന്നത് സര്‍വ്വൈശ്വര്യങ്ങളും നല്‍കുമെന്നാണ് വിശ്വാസം.

ഭഗവതിയുടേയും വിഷ്ണുവിന്‍റെയും സാന്നിദ്ധ്യം ഉള്ള ക്ഷേത്രമാണ് ചോറ്റാനിക്കര. വിഷ്ണുവിന്‍റെ തന്നെ അംശമാണ് ഭഗവതി എന്നുള്ളതുകൊണ്ടാണ് ഭക്തര്‍ ദേവിയെ അമ്മേ നാരായണാ‍ എന്ന് അഭിസംബോധന ചെയ്യുന്നത്.

മൂകാംബികയിലേത് എന്നപോലെ ചോറ്റാനിക്കരയിലും സരസ്വതിയും ലക്ഷ്മിയും കാളിയും ഒന്നിച്ച് കുടികൊള്ളുന്ന സങ്കല്‍പ്പമാണ് ചോറ്റാനിക്കരയിലും ഉള്ളത്.

ചോറ്റാനിക്കരയില്‍ രാവിലെ വെള്ള ആടകള്‍ അണിഞ്ഞ സരസ്വതിയും ഉച്ചയ്ക്ക് ചുവപ്പ് വസ്ത്രമണിഞ്ഞ ലക്ഷ്മിയും വൈകുന്നേരം നീല വസ്ത്രമണിഞ്ഞ ദുര്‍ഗ്ഗയുമായാണ് ദേവിയെ ആരാധിക്കുന്നത്.

ബാധകള്‍ ഒഴിയാനും മാനസിക ആരോഗ്യം വീണ്ടെടുക്കാനും ഒട്ടേറേ ഭക്തജനങ്ങള്‍ ചോറ്റാനിക്കരയില്‍ എത്തുന്നു. സൌഭാഗ്യത്തിനും നെടുമാംഗല്യത്തിനും ഇഷ്ടസന്താന ലബ്ധിക്കും ആയാണ് സ്ത്രീകള്‍ ചോറ്റാനിക്കരയമ്മയെ അഭയം പ്രാപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :