ഇന്ന് ശ്രീവരാഹ ജയന്തി

ടി ശശിമോഹന്‍

varaham
WDWD
മഹാവിഷ്ണുവിന്‍റെ ആദ്യത്തെ നാലവതാരങ്ങള്‍ കൃതയുഗത്തിലും പിന്നീടുള്ള മൂന്നെണ്ണം ത്രേതായുഗത്തിലും എട്ടാമത്തേയും ഒന്‍പതാമത്തേ യും ദ്വാപരയുഗത്തിലും ഉണ്ടായി എന്നും പത്താമത്തെ അവതാരമായ കല്‍ക്കി കലിയുഗത്തിന്‍റെ അവസാനത്തില്‍ സംഭവിക്കു മെന്നും വിശ്വസിക്കപ്പെടുന്നു.

ജയവിജയന്മാര്‍

കൃതയുഗത്തിലാണ് വരാഹാവതാരം നടന്നതെന്നാണു വിശ്വാസം. ഒരിക്കല്‍ വിഷ്ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്ഠത്തിലെത്തിയ സനകാദിമഹര്‍ഷികളെ അവിടത്തെ ദ്വാപാലകന്മാരായ ജയവിജയന്മാര്‍ തടഞ്ഞു വച്ചു.

ക്രൂദ്ധരായ മഹര്‍ഷിമാര്‍ ജയവിജയന്മാരെ അസുരരായി പോകട്ടെ എന്നു ശപിച്ചു. വിഷ്ണു നിങ്ങളെ നിഗ്രഹിക്കുമ്പോള്‍ ശാപം തീരുമെന്നും അവര്‍ വിധിക്കുകയുമുണ്ടായി.

അക്കാലത്തൊരു ദിവസം സന്ധ്യാവന്ദനസമയത്ത് കശ്യപന്‍റെ ഭാര്യ ദിതി കാമ വിവശയായെത്തി. സമയം നല്ലതല്ല എന്നു വിലക്കിയെങ്കിലും അവള്‍ സമ്മതിച്ചില്ല

ആ സമാഗമത്തില്‍ അവര്‍ക്ക് ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു എന്നു രണ്ടു അസുര സന്താനങ്ങള്‍ ഉണ്ടായി. ജയവിജയന്മാരുടെ അസുര ജന്മമായിരുന്നു അത് . വീരപരാക്രമികളായ അവര്‍ വരപ്രസാദത്താല്‍ മദോന്മത്തരായി ത്രിലോകങ്ങളെയും കീഴ് പെടുത്തി ദേവന്മാരെ വെല്ലുവിളിച്ചു.

ഹിരണ്യാക്ഷനെ കൊല്ലാന്‍ വിഷ്ണു വരാഹമായും ഹിരണ്യകശിപുവിനെ കൊല്ലാന്‍ നരസിംഹമായും അവതാരമെടുക്കേണ്ടി വന്നു. ത്രേതായുഗത്തില്‍ ജയവിജയന്മാര്‍ രാവണനും കുംഭകര്‍ണ്ണനുമായി അവതരിച്ചുവെന്നും ദ്വാപരയുഗത്തിലും അവര്‍ക്ക് പുനരവതാരമുണ്ടായി എന്നും വിശ്വാസമുണ്ട
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :