ഇന്ന് ആവണി അവിട്ടം.

avani avittam
WDWD
ഉത്തരേന്ത്യയില്‍ പട്ടുനൂലുകൊണ്ടുണ്ടാക്കിയ രക്ഷ കൈയില്‍ കെട്ടുന്പോള്‍ ഏറ്റവും ബലവാനും ഉദാരമതിയുമായ ബലി മഹാരാജ-ാവ് അണിഞ്ഞ ഈ രക്ഷ ഞന്‍ അങ്ങയുടെ കൈയില്‍ കെട്ടുകയാണ്. രക്ഷ ഒരിക്കലും കൈവിടരുതേ ! എന്ന പ്രാര്‍ത്ഥനയോടു കൂടിയാണ് ചൊല്ലാറുണ്ട്.

ആചാരങ്ങള്‍ :

ഈ ദിവസം ബ്രാഹ്മണര്‍ കുളിച്ച് യജ-്ഞോപവീതം അഥവാ ജ-നയൂ എന്ന പേരില്‍ അറിയപ്പെടുന്ന പൂണൂല്‍ ധരിക്കുന്നു. അതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ പാപങ്ങള്‍ പോകാനായുള്ള മഹാസങ്കല്‍പ്പം നടത്തുന്നു. പ്രായശ്ഛിത്തമാണ് ആദ്യത്തെ പ്രാര്‍ത്ഥന.

പൂണൂല്‍ ധരിച്ച ശേഷം മറ്റൊരു മന്ത്രമാണ് ചൊല്ലുക. ദിവ്യവും ശുദ്ധവുമായ ഈ പൂണൂല്‍ എനിക്ക് ശക്തിയും മാന്യതയും നല്‍കട്ടെ എന്നായിരിക്കും അതിന്‍റെ സാരം.

ഉപാകര്‍മ്മത്തിന്‍റെ അര്‍ത്ഥം തുടക്കമെന്നാണ്. ഈ ദിവസം മുതല്‍ ആറ് മാസം യജ-ുര്‍വേദികള്‍ വേദ പാരായണം നടത്തും. വേദങ്ങളേയും ബ്രാഹ്മണരേയും രക്ഷിക്കാനായി മഹവിഷ്ണു ഹയഗ്രീവനായി (ഞായത്തിന്‍റെ അദിപതിയായി) അവതാരമെടുത്തത് ഈ ദിവസമാണെന്നാണ് സങ്കല്‍പ്പം.

ഋഗ്വേദികളുടെ ഉപനയനം ശുക്ള പക്ഷ ചതുര്‍ദശിയിലാണ്. നടക്കുക. സാമവേദികളാകട്ടെ ഗണേശ് ചതുര്‍ത്ഥി നാളിലാണ് ഉപാകര്‍മ്മം നടത്തുന്നത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :