എന്താണ് ചൊവ്വാഴ്ച വ്രതം?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:22 IST)

ഐശ്വര്യത്തിനും ജീവിത ഉന്നമനത്തിനും വേണ്ടി അനുഷ്ഠിക്കുന്നതാണ് ചൊവ്വാഴ്ച വ്രതം. ഗണപതി, ഹനുമാന്‍, കാളി ദേവി എന്നിവരുടെ പ്രീതിക്കായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ചെവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചൊവ്വാദോഷം മാറ്റാനാകുമെന്നാണ് വിശ്വാസം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഉപവാസം അനുഷ്ഠിക്കണം. രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിച്ച് ശുദ്ധിയായി വേണം വ്രതം അനുഷ്ഠിക്കാന്‍. മാംസാഹാരം പൂര്‍ണമായും ഒഴിവാക്കണം. അതുപോലെ തന്നെ ഉപ്പ് ചേര്‍ത്തഭക്ഷണവും പാടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :