ഈ നക്ഷത്രക്കാര്‍ യാത്രാവേളയില്‍ പണം സൂക്ഷിക്കണം!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ജനുവരി 2022 (13:42 IST)
തിരുവാതിര നക്ഷത്രക്കാര്‍ സുതാര്യക്കുറവുമൂലം കൂട്ടുകച്ചവടത്തില്‍ നിന്ന് പിന്മാറി മറ്റുബിസിനസുകള്‍ ആരംഭിക്കും. യാത്രാ വേളയില്‍ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. പരീക്ഷളില്‍ താല്‍പര്യം ഉണ്ടാകുകയും വലിയ വിജയം നേടുകയും ചെയ്യും. ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയടയ്ക്കേണ്ടിവരും. പരിശ്രമത്തിലൂടെ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കും.

പിണങ്ങിയിരിക്കുന്ന ബന്ധുക്കള്‍ ലോഹ്യത്തിലാകും. വരുമാനവും ചിലവും തുല്യമായിരിക്കും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ വീടുപണി പൂര്‍ത്തികരിക്കും. അതേസമയം വിദേശത്ത് സ്ഥിരതാമസത്തിന് അവസരം ലഭിക്കും. വ്യവസായം കൂടുതല്‍ കാര്യക്ഷമമാക്കും. ഈ വര്‍ഷം പണം കടം കൊടുക്കാനും ജാമ്യം നല്‍ക്കാനും പാടില്ല. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് സ്വയം പിന്മാറേണ്ട സാഹചര്യം ഉണ്ടാകും. വസ്തുതകള്‍ക്കു നിരക്കാത്ത കാര്യങ്ങളില്‍ നിന്ന് പിന്മാറുന്നത് ഭാവിയില്‍ ഗുണമായി വരും. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :