മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂലൈ 2021 (11:13 IST)

ഇന്ന് കര്‍ക്കിടം ഒന്ന്. രാമായണ മാസാചരണത്തിനു ഇന്നു തുടക്കമായി.മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കാനും നന്‍മയെ കണ്ടെത്താന്നും രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. ഇനിയുള്ള ദിവസങ്ങള്‍ ഹൈന്ദവ ഭവനങ്ങളില്‍ രാമായണ പാരായണവും ഉണ്ടാകും. മലയാള സിനിമ താരങ്ങളും കര്‍ക്കിട മാസത്തെ വരവേറ്റു.

'ആത്മജ്ഞാനത്തിന്റെ തിരികൊളുത്തി, അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാന്‍ കര്‍ക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു. ദുര്‍ഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം'- മോഹന്‍ലാല്‍ കുറിച്ചു.

'ഇന്ന് കര്‍ക്കിടകം ഒന്ന്.രാമായണ മാസാചരണത്തിന് ഇന്നുമുതല്‍ തുടക്കം.ആശംസകള്‍.എല്ലാ നല്ല നന്മകളും നേരുന്നു'- മാളവിക മേനോന്‍ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :