ശീലമാതൃകകളുടെ രാമായണം

രാമന്‍റെ യാത്രയാണ്‌ രാമായണം

ദീപം
PROPRO
ഭാരതത്തിന്‍റെ വിവിധപ്രദേശങ്ങളിലുള്ള ഹിന്ദുക്കള്‍ ശീലമാതൃകകളുടേയും ധാര്‍മ്മനീതിയുടേയും രൂപമായി രാമനെ കാണുന്നു. ഭാരതീയര്‍ക്ക്‌ രാമായണം പുരാണഗ്രന്ഥംമാത്രമല്ല, ആദികാവ്യം കൂടിയാണ്‌.

ജീവിതത്തിന്‍റെ ന്യായാന്യായങ്ങള്‍ മനസിലാക്കുന്നതിനും സ്വന്തം ജീവിതത്തില്‍ മൂല്യബോധം ഉറപ്പിക്കുന്നതിനും രാമായണ പാരായണം ഹിന്ദുഭവനങ്ങളില്‍ നിര്‍ബന്ധമാകുന്നത്‌ പതിനാലാം നൂറ്റാണ്ടിന്‌ ശേഷമാണ്. ജ്യോതിഷ പ്രകാരം മലയാള മാസങ്ങളില്‍ കര്‍ക്കിടകത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. കര്‍ക്കിടകത്തിലെ വിശുദ്ധ ദിനങ്ങളില്‍ രാമായണ പാരായണം എല്ലാ ഭവനങ്ങളിലും ശീലമാക്കുന്നത്‌ എന്തുകൊണ്ടും ഉത്തമമാണ്‌.

‘രാമന്‍റെ അയനം’ അഥവാ രാമന്‍റെ യാത്രയുടെ കഥയാണ്‌ രാമായണം. ഭാരതഖണ്ഡത്തിലെ മാതൃകാപുരുഷന്‍ എന്ന സങ്കല്‍പമാണ്‌ രാമനില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്‌. വാല്മീകിയുടെ രാമായണം സംസ്കൃതത്തിലായിരുന്നു.

വസിഷ്ഠരാമായണം, അത്ഭുതരാമായണം, അഗ്നിവേശ രാമായണം, ആനന്ദരാമായണം, ആഞ്ജനേയരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ രാമകഥയെ അതിജീവിച്ച്‌ നിരവധി രാമകാവ്യങ്ങള്‍ പുറത്തിറങ്ങിയിരുന്നു. അദ്ധ്യാത്മരാമായണത്തിനാണ്‌ പ്രചാരം സിദ്ധിച്ചത്‌.

WEBDUNIA|
ഭക്തിപ്രസ്ഥാനം ഏറെ പ്രചാരം സിദ്ധിച്ച പതിനാലാം നൂറ്റാണ്ടില്‍ അദ്ധ്യാത്മരാമായണത്തിന്‌ നിരവധി ഭാഷകളിലേക്ക്‌ വിവര്‍ത്തനം ഉണ്ടായി. എഴുത്തച്ഛന്‍ കിളിപ്പാട്ട്‌ രൂപത്തില്‍ അദ്ധ്യാത്മരാമായണം മലയാളത്തിലാക്കി. സാധാരണക്കാരനായ മലയാളിയുടെ ജീവിത്തിലേക്ക്‌ രാമായണം എത്തുന്നത്‌ ആ കാലഘട്ടത്തിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :