വീട് വയ്ക്കാനുള്ള ഭൂമി

WEBDUNIA|
ഭൂമി വാങ്ങുക, വീട്‌ വയ്‌ക്കുക, കൃഷി ഇറക്കുക തുടങ്ങിയവയെല്ലാം വിധിപ്രകാരം ചെയ്യേണ്ട കാര്യങ്ങളാണ്‌. ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്‌.

വീടുവയ്‌ക്കാനും കൃഷിയിറക്കാനും വാങ്ങുന്ന ഭൂമിയില്‍ നിന്നാണ്‌ നിങ്ങളുടെ അടുത്ത ജീവിതം ആരംഭിക്കുന്നത്‌. തലമുറകള്‍ വളരാനുള്ളത്‌ ഈ ഭൂമിയില്‍ നിന്നാവണം. ലാഘവബുദ്ധിയോടെ ആവരുത്‌ ഇത്തരം ഇടപാടുകള്‍ നടത്തേണ്ടത്‌.

ഭൂമിപൂജ എന്നത്‌ ഹിന്ദു ആചാര പ്രകാരം നിര്‍ബന്ധമാണ്‌. ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന്‌ മറ്റ്‌ ചരാചരങ്ങളോടും ഭൂമിദേവിയോടെ അനുമതി തേടുന്ന ചടങ്ങാണത്‌.

വേദകാല നിര്‍മ്മാണ ശാസ്ത്രമായ വാസ്തു വിധി പ്രകാരം വീട് വയ്ക്കാനുള്ള ഭൂമി വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മണ്ണിന്‍റെ നിറവും വസ്തുവിന്‍റെ ചരിവും ചരിത്രവും എല്ലാം പ്രധാനമാണ്.

മണ്ണിന്‍റെ നിറം നോക്കി വേണം വീട് വയ്ക്കാന്‍ പറ്റിയ ഭൂമി തെരഞ്ഞെടുക്കേണ്ടത്. ഓരോ നിറത്തിനും ഓരോ സൂചനകള്‍ ഉണ്ട്. ഭൂമി 12 അടി വരെ കുഴിക്കുക. മൂന്ന് അടി വരെ കറുപ്പും പിന്നീട് ചുവപ്പോ വെള്ളയോ ആണെങ്കില്‍ ആ ഭൂമി വാങ്ങാം.

എല്ല്, ചതുപ്പ്, പാറക്കെട്ടുകള്‍, ഉറുമ്പിന്‍ കൂട്, എന്നിവയുള്ള ഭൂമിയും കൂര്‍ത്ത മുള്ളുകള്‍ ഉള്ള മരങ്ങള്‍ ഉള്ള സ്ഥലവും വീട് വയ്ക്കാനായി വാങ്ങരുത്.

ജീവിത വിജയം നേടിയവര്‍ താ‍മസിച്ച സ്ഥലം വാങ്ങുന്നത് ഉത്തമമായിരിക്കും. കറുത്തതും ചെളിയുള്ളതും ആയ മണ്ണ് വീട് വയ്ക്കാന്‍ അനുയോജ്യമല്ല. ചെറു പാറക്കഷണങ്ങളുള്ള മണ്ണാണെങ്കില്‍ ഉത്തമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :