രാമായണപാരായണം-ഇരുപത്തിമൂന്നാം‌ദിവസം

WEBDUNIA|

യുദ്ധകാണ്ഡ

നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! രാമ! നാരായണ! രാമ!
നാരായണ! രാമ! നാരായണ! ഹരേ!
രാമ! രമാരമണ! ത്രിലോകീപതേ!
രാമ! സീതാഭിരാമ! ത്രിദശപ്രഭോ!
രാമ! ലോകാഭിരാമ! പ്രണവാത്മക!
രാമ! നാരയണാതാരാമ! ഭൂപതേ!
രാമകഥാകൃതപഠനപൂര്‍ണ്ണാനന്ദ-
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ.
ശാരികപ്പൈതലേ ചൊല്ലുചൊല്ലിനിയും
ചാരു രാമായണയുദ്ധം മനോഹരം
ഇത്ഥമാകര്‍ണ്യ കിളിമകള്‍ ചൊല്ലിനാള്‍
ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ
ചന്ദ്രചൂഢന്‍ പരമേശ്വരനീശ്വരന്‍
ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാന്‍.
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ-
ചന്ദ്രചരിതം പവിത്രം ശൃണുപ്രിയേ!

ശ്രീരാമാദികളുടെ നിശ്ചയ

ശ്രീരാമചന്ദ്രന്‍ ഭുവനൈകനായകന്‍
താരകബ്രഹ്മാത്മകന്‍ കരുണാകരന്‍
മാരുതി വന്നു പറഞ്നതു കേട്ടുള്ളി-
ലാരൂഢമോദാലരുള്‍‌ചെതാദരാല്‍
ദേവകളാലുമസാദ്ധ്യമായുള്ളൊന്നു-
കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ
ചിത്തേ നിരൂപിക്കപോലുമശക്യമാ-
മബ്‌ധി ശതയോജനായതമശ്രമം
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു
ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു-
മെങ്ങുമൊരുനാളുമില്ലെന്നു നിര്‍ണ്ണയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :