പഴമൊഴികളിലെ ശീലഗുണങ്ങള്‍

PROPRO
പഴമക്കാരുടെ ഉപദേശങ്ങള്‍ പുതിയ കുട്ടികള്‍ക്ക്‌ ഇഷ്ടപ്പെടണമെന്നില്ല. പ്രത്യക്ഷത്തില്‍ യാതൊരു യുക്തിയും ഇല്ലാത്ത ചിട്ടകളും സന്ദേഹങ്ങളുമായിരിക്കും മിക്ക ഉപദേശങ്ങളും.

സൂക്ഷ്‌മമായി ചിന്തിച്ചാല്‍ പുരാതന ജീവിതത്തിന്‍റെ യുക്തിയും ശീലഗുണവും ഇത്തരം പഴമൊഴികളില്‍ തെളിഞ്ഞുകാണാം. ജീവിക്കാനുള്ള യുക്തികളെ ജീവിതത്തില്‍ നിന്ന്‌ കണ്ടെത്തി വാമൊഴിയിലൂടെ വീണ്ടെടുക്കുന്നവയാണ്‌ പഴഞ്ചൊല്ലുകള്‍.

ഇവയെല്ലാം പഴയകാല ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ ഉടലെടുത്തവയായിരിക്കും. ജീവിതനിലവാരത്തില്‍ വന്‍ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മിക്ക ചൊല്ലുകള്‍ക്കും അര്‍ത്ഥം നഷ്ടമായിവരുകയാണ്‌.

സന്ധ്യയ്ക്ക്‌ നഖം വെട്ടരുത്‌, കട്ടിലില്‍ ഇരുന്ന്‌ കാലാട്ടരുത്‌, മരിച്ച വീട്ടില്‍ പോയി മടങ്ങുന്നവര്‍ കുളിച്ച്‌ ശുദ്ധിയായ് മാത്രമേ സ്വന്തം വീട്ടില്‍ കയറാന്‍ പാ‍ടുള്ളു എന്നിങ്ങനെ പോകുന്നു ഉപദേശങ്ങള്‍.

സന്ധ്യാസമയം ശരീരം ശുദ്ധിയാക്കി പ്രാര്‍ത്ഥന നടത്താനുള്ള സമായമാണ്‌. നഖം വെട്ടുമ്പോള്‍ അവ കണ്ണില്‍ പെടാതെ ആഹാര പദാര്‍ത്ഥങ്ങളില്‍ വീഴാന്‍ സാധ്യതയുണ്ട്‌.

പഴയവീടുകളില്‍ മണ്ണെണ്ണവിളക്ക്‌, പാക്ക്‌ വെട്ടി എന്നിങ്ങനെയുള്ള സാധനങ്ങല്‍ കട്ടിലിന്‌ താഴെ വയ്ക്കാറുണ്ട്‌. കട്ടിലില്‍ ഇരുന്ന്‌ കാലാട്ടിയാല്‍ അവയില്‍ തട്ടി അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

വീട്‌ വൃത്തിയുള്ളതും ശുചിയായും സൂക്ഷിക്കേണ്ടതുണ്ട്‌. മരണ വീട്ടില്‍ നിന്ന്‌ മടങ്ങുമ്പോള്‍ ആ വീട്ടില്‍ വന്നവരുടെ ഉച്ഛാസവായുവില്‍ കലര്‍ന്നിരിക്കുന്ന രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലും കലര്‍ന്നിരിക്കും.

WEBDUNIA|
ശവദാഹ സമയത്ത്‌ ഉയരുന്ന പുകയും പൊടിയും ശരീരത്തില്‍ ഏല്‍ക്കുന്നതും നല്ലതല്ല. ഈ മാലിന്യങ്ങള്‍ കഴുകി കളഞ്ഞ്‌ ശരീരവും വസ്ത്രവും ശുചിയാക്കി വേണം വീട്ടിലേക്ക്‌ പ്രവേശിക്കാന്‍ എന്നതാണ്‌ ഈ പഴയ മൊഴിയില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :