ദീപം കൊളുത്തുമ്പോള്‍ അറിയേണ്ടത്

പുണ്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയായി അഗ്നി

ദീപം
KBJKBJ
ഹിന്ദുക്കള്‍ക്ക്‌ സര്‍വ്വ കര്‍മ്മങ്ങളുടേയും സാക്ഷി അഗ്നിയാണ്‌. അഗ്നിയുടെ വിനാശകാരമായ ശക്തിയെ നിയന്ത്രിച്ചാണ്‌ മനുഷ്യന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയത്‌. ശക്തിയുടെ ഉറവിടമായ എന്തിനേയും സ്വീകരിച്ച്‌ ഊര്‍ജ്ജമാക്കാനും കഴിവുള്ള അഗ്നിയെ ദേവരൂപമായിട്ടാണ്‌ കണക്കാക്കുന്നത്‌.

വിളക്ക്‌ കൊളുത്താത്ത ഹിന്ദു ഭവനങ്ങള്‍ ലോകത്ത്‌ ഒരിടത്തും ഉണ്ടാകില്ല. സൂര്യന്‍ ശക്തിക്ഷയിച്ചു നില്‍ക്കുന്ന പുലര്‍കാലങ്ങളിലും വൈകുന്നേരങ്ങളിലും വിളക്ക്‌ വച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ ശ്രേയസ്‌കരമായ പ്രവൃത്തിയാണ്‌. ദിവസത്തിന്‍റെ നല്ല തുടക്കത്തിനായാണ്‌ ദിവസംവുംരാവിലെ വിളക്ക്‌ കൊളുത്തു‍ന്നത്‌.

അഗ്നിദേവനാണ്‌ ഹിന്ദുക്കളുടെ എല്ലാ പുണ്യകര്‍മ്മങ്ങളുടേയും സാക്ഷി. വിളക്ക്‌ കൊളുത്തുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്.

വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വിളക്ക്‌ കത്തിച്ച്‌ വയ്ക്കാറില്ല. വെറും തറയിലും വിളക്ക്‌ കത്തിച്ചുവയ്ക്കുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്‌. ഉയരം കുറഞ്ഞ പീഠത്തില്‍ വിളക്ക്‌ കത്തിക്കുന്നതാണ്‌ ഉത്തമം. പരന്നതട്ടത്തിലോ ഇലക്കീ‍റുകളിലോ വിളക്ക്‌ കത്തിച്ചുവയ്ക്കാവുന്നതാണ്‌.

വിളക്കുകള്‍ ഊതികെടുത്തുന്നത്‌ നന്നല്ല. കരിന്തിരി എരിയുന്നതിന്‌ മുമ്പ്‌ വിളക്ക്‌ കെടുത്തേണ്ടതാണ്‌. പ്രഭാതങ്ങളില്‍ ഒരു തിരിയും സന്ധ്യനേരങ്ങളില്‍ രണ്ടു തിരിയും ഇടുന്നതാണ്‌ ഉത്തമം. പകലും രാത്രിയും തമ്മില്‍ ചേരുന്നു എന്ന സങ്കല്‍പത്തിലാണ്‌ വൈകുന്നേരങ്ങളില്‍ രണ്ടു തിരികള്‍ ഇടുന്നത്‌.

പ്രഭാതത്തില്‍വിളക്ക്‌ കൊളുത്തുന്നത്‌ കിഴക്ക്‌ മുഖമായി ഒരു തിരിയിട്ടായിരിക്കും സന്ധ്യക്ക്‌ കിഴക്കും പടിഞ്ഞാറും മുഖമായി രണ്ട്‌ തിരികള്‍ ഇടാറുണ്ട്‌. മൂന്ന്‌ തിരികളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ കിഴക്ക്‌, പടിഞ്ഞാറും വടക്ക്‌ ദിശയിലേക്ക്‌ തിരികള്‍ ഉണ്ടായിരിക്കണം.

WEBDUNIA|
അഞ്ച്‌ തിരികളാണ്‌ ഇടുന്നതെങ്കില്‍ നാലുദിക്കു‍കളിലേക്കും ഓരോ തിരിയും അഞ്ചാംതിരി വടക്ക്കിഴക്ക്‌ ഭാഗത്തേക്ക്‌ ദര്‍ശനമായും ഇരിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :