കൃഷ്ണ ഭജനം പുണ്യം

PROPRO
ദ്വാപരയുഗത്തിലെ പ്രത്യക്ഷ ദൈവരൂപമായിരുന്ന ശ്രീകൃഷ്‌ണഭഗവാന്‍ തന്നെയാണ് കലിയുഗ ജീവിതത്തിലും ഏറെ വാഴ്‌ത്തപ്പെടുന്നത്‌.

ശ്രീകൃഷ്‌ണ ജന്മം കൊണ്ട്‌ പുണ്യമായ ജന്മാഷ്ടമി ദിനം എല്ലാ കൃഷ്‌ണ ഭക്തര്‍ക്കും പ്രാര്‍ത്ഥനക്കുള്ള ദിവസമാണ്‌. കേരളത്തില്‍ ഗുരുവായൂരാണ്‌ കൃഷ്‌ണഭക്തന്മാരുടെ ഏറ്റവും വലിയ ആരാധനാലയം.

കേരളത്തിലെ ഏത്‌ നാട്ട്‌ മൂലയിലും ശ്രീകൃഷ്‌ണ വിഗ്രഹമുള്ള ക്ഷേത്രം ഉണ്ടായിരിക്കും. എന്നാല്‍ ഇവയില്‍ ഏറ്റവും പ്രധാനമായി അഞ്ച്‌ ക്ഷേത്രങ്ങളാണ്‌ ഉള്ളത്‌. ഗുരുവായൂര്‍, തൃച്ചംബരം, തിരുവാര്‍പ്പ്‌, ആമ്പലപ്പുഴ, എന്നിവയാണത്‌.

പാരമ്പര്യം കൊണ്ടും ആചാരങ്ങള്‍ കൊണ്ടും തലയെടുത്തു നില്‍ക്കുന്നത്‌ ഗുരുവായൂരപ്പനാണ്‌. വിഗ്രഹവലിപ്പത്തില്‍ ആറന്മുള പാര്‍ത്ഥസാരഥിയാണ്‌ ഒന്നാമന്‍.

ചെറുശേരി കൃഷ്ണഗാഥ രചിക്കുന്നത്‌ തൃച്ചംബരത്തെ ശ്രീകൃഷ്ണരൂപത്തെ മനസില്‍ കണ്ടുകൊണ്ടാണെന്നാണ്‌ വിശ്വാസം. കംസവധത്തിന്‌ ശേഷംമടങ്ങുന്ന കോമള രൂപനായ കൃഷ്ണനാണ്‌ തൃച്ചംബരത്ത്‌ വണരുളുന്നത്‌.

വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള വിഗ്രഹവും തൃച്ചംബരത്തേതാണ്‌.ഉത്തരമലബാറിലെ ഗുരുവായൂര്‍ എന്നാണ്‌ തൃച്ചംബരം അറിയപ്പെടുന്നത്‌.

WEBDUNIA|
മലബാറിലെ പ്രശസ്തമായ മൂന്നിടം തൊഴല്‍ ക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനമാണ്‌ തൃച്ചംബരത്തിന്‌ ഉള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :