മാതാവാകുന്ന ഭൂമി

തുളസി
PROPRO
ഭൂമി ഭാരതീയര്‍ക്ക്‌ അമ്മ തന്നെയാണ്‌. മനുഷ്യന്‍റെ എല്ലാ ചെയ്‌തികളെയും ഏറ്റുവാങ്ങുന്ന സഹനത്തിന്‍റെ ദേവതാ രൂപമാണ്‌ ഭാരതീയര്‍ ഭൂമിക്ക്‌ നല്‌കിയിരിക്കുന്നത്‌.

ചവിട്ടിനടക്കുന്നതിന്‌ ഭൂമിയോട്‌ ക്ഷമ ചോദിക്കുന്ന ചരിത്രം ഭാരതീയര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌. രാവിലെ എഴുനേല്‍ക്കുമ്പോള്‍ ഭൂമിയില്‍ ചവിട്ടുന്നതില്‍ ക്ഷമ ചോദിക്കുന്ന സ്‌തോത്രങ്ങള്‍ പുരാതന ഭാരതീയര്‍ ഉരുവിട്ടിരുന്നു.

ഹൈന്ദവ ചിന്താപദ്ധതി പ്രകാരം പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടേയും മാതൃരൂപമാണ്‌ ഭൂമിക്ക്‌ നല്‌കുന്നത്‌. സര്‍വ്വചരാചരങ്ങളുടെയും ജീവദായിനി ഭൂമിയാണ്‌.

വീടു പണിയോ മറ്റ്‌ കെട്ടിടനിര്‍മാണമോ ആരംഭിക്കുന്നതിന്‌ മുമ്പായി ഭൂമിപൂജ നടത്തി അനുജ്ഞ തേടുന്ന ചടങ്ങ്‌ നടത്തിയിരുന്നു.

വൃക്ഷലതാദികള്‍ നറഞ്ഞു നില്‍ക്കുന്ന ഭൂമിയില്‍ വീട്‌ പണിയുമ്പോള്‍ നിരവധി സസ്യങ്ങള്‍ വെട്ടിമാറ്റേണ്ടി വരും. അതിന്‍റെ ഫലമായി നിരവധി പക്ഷിമൃഗാദികളുടെ പാര്‍പ്പിടമാണ്‌ നശിപ്പിക്കപ്പെടുക.

സ്വന്തം വാസസ്ഥാനമൊരുക്കുന്നതിനായി അനവധി ജീവികളുടെ വാസസ്ഥാനം നഷ്ടപ്പെടുത്തുന്നതിന്‌ പ്രായശ്ചിത്തം എന്ന നിലയിലാണ്‌ ഭൂമി പൂജയും അനുജ്ഞവാങ്ങലും നടത്തിയിരുന്നത്‌.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :